ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം
ത​ദ്ദേ​ശ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം: എ​ൽ​ഡി​എ​ഫും യു​ഡി​എ​ഫും ഒ​പ്പ​ത്തി​നൊ​പ്പം
Wednesday, May 31, 2023 4:43 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ര​ണ്ട് കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍ അ​ട​ക്കം ഒ​ന്‍​പ​തു ജി​ല്ല​ക​ളി​ലെ 19 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്ക് ചൊ​വ്വാ​ഴ്ച ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം പു​റ​ത്തു​വ​ന്നു. എ​ല്‍​ഡി​എ​ഫ്, യു​ഡി​എ​ഫ് മു​ന്ന​ണി​ക​ള്‍ ഏ​റെ​ക്കു​റേ ഒ​പ്പ​ത്തി​നൊ​പ്പം.

കോ​ട്ട​യ​ത്ത് യു​ഡി​എ​ഫ് നി​ര്‍​ണാ​യ​ക വി​ജ​യം നേ​ടി. ന​ഗ​ര​സ​ഭ​യി​ലെ പു​ത്ത​ന്‍​തോ​ട് ഡി​വി​ഷ​നി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫി​ന്‍റെ സൂ​സ​ന്‍ കെ. ​സേ​വ്യ​ര്‍ വി​ജ​യി​ച്ചു. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് 596 വോ​ട്ടും ര​ണ്ടാം​സ്ഥാ​ന​ത്ത് എ​ത്തി​യ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക്ക് 521 വോ​ട്ടും ല​ഭി​ച്ചു.

യു ​ഡി എ​ഫി​ന്‍റെ സി​റ്റം​ഗ് സീ​റ്റാ​യി​രു​ന്നു ഇ​ത്. കോ​ണ്‍​ഗ്ര​സ് കൗ​ണ്‍​സി​ല​ര്‍ ജി​ഷ ഡെ​ന്നി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഇവിടെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

കോ​ട്ട​യം ന​ഗ​ര​സ​ഭ​യി​ല്‍ എ​ല്‍​ഡി​എ​ഫി​നും യു​ഡി​എ​ഫി​നും 22 അം​ഗ​ങ്ങ​ള്‍ വീ​ത​മാ​യി​രു​ന്നു. ജി​ഷയു​ടെ മ​ര​ണ​ത്തോ​ടെ യുഡിഎ​ഫി​ന് ഒ​രു സീ​റ്റ് കു​റ​ഞ്ഞു. അ​തി​നാ​ല്‍ ഉ​പ​തെര​ഞ്ഞെ​ടു​പ്പ് ഫ​ലം ഇ​രു​മു​ന്ന​ണി​ക​ള്‍​ക്കും നി​ര്‍​ണാ​യ​ക​മാ​യി​രു​ന്നു.

ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തോ​റ്റാ​ല്‍ യു​ഡി​എ​ഫി​ന് ഭ​ര​ണം ന​ഷ്ട​മാ​കും എ​ന്ന​താ​യി​രു​ന്നു സാ​ഹ​ച​ര്യം. ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ന്‍ കൗ​ണ്‍​സി​ല​ര്‍ ജി​ഷ ഡെ​ന്നി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ ആ​ന്‍​സി സ്റ്റീ​ഫ​ന്‍ തെ​ക്കേ​മ​ഠ​ത്തി​ലും മ​ത്സര രം​ഗ​ത്തു​ണ്ടാ​യി​രു​ന്നു.

അ​തേ​സ​മ​യം ചേ​ര്‍​ത്തല മു​ന്‍​സി​പ്പാ​ലി​റ്റി​ 11-ാം ​വാ​ര്‍​ഡി​ലേ​ക്ക് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി എ.​അ​ജി വി​ജ​യി​ച്ചു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥിക്ക് 588 വോ​ട്ട് ല​ഭി​ച്ച​പ്പോ​ള്‍ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി അ​ഡ്വ. പ്രേം​കു​മാ​ര്‍ കാ​ര്‍​ത്തി​കേ​യ​ന് 278 വോ​ട്ടു​ക​ള്‍ ല​ഭി​ച്ചു.

യു​ഡി​എ​ഫി​ന്‍റെ കെ.​ആ​ര്‍. രൂ​പേ​ഷ് 173 വോ​ട്ടു​ക​ള്‍ മാ​ത്ര​മാ​ണ് നേ​ടി​യ​ത്. എ​ല്‍​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍ മ​രി​ച്ച​തി​നാ​ലാ​ണ് ഇ​വി​ടെ ഉ​പതെ​ര​ഞ്ഞെ​ടു​പ്പ് വേ​ണ്ടി​വ​ന്ന​ത്.

കോ​ട്ട​യ​ത്തെ പൂ​ഞ്ഞാ​റി​ലും വ​യ​നാ​ട്ടി​ലെ പു​തു​പ്പാ​ടി​യി​ലും എ​ല്‍​ഡി​എ​ഫി​ന് ജ​യം. പൂ​ഞ്ഞാ​ര്‍ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ര്‍​ഡ് പെ​രു​ന്നി​ല​ത്ത് ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി.സി.ജോർജിന്‍റെ പാർട്ടിയായ കേരള ജനപക്ഷത്തിന്‍റെ സീറ്റ് സിപിഎം പി​ടി​ച്ചെ​ടു​ത്തു.

എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ബി​ന്ദു അ​ശോ​ക​ന്‍ ആ​ണ് ഇ​വി​ടെ 12 വോ​ട്ടു​ക​ള്‍​ക്ക് വി​ജ​യി​ച്ച​ത്. ബി​ജെ​പി പി​ന്തു​ണ​യോ​ടെ മ​ല്‍​സ​രി​ച്ച ജ​ന​പ​ക്ഷം മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ടു.


വ​യ​നാ​ട് പ​തു​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ല്‍ എ​ല്‍​ഡി​എ​ഫ് അട്ടിമറി ജയം നേടി. ക​ന​ലാ​ട് വാ​ര്‍​ഡ് എ​ല്‍​ഡി​എ​ഫ് പി​ടി​ച്ചെ​ടു​ത്തു. എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​ജി​ത മ​നോ​ജാ​ണ് വി​ജ​യി​ച്ച​ത്. 154 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ് ജ​യം.

പ​ത്ത​നം​തി​ട്ട മൈ​ല​പ്ര പ​ഞ്ചാ​യ​ത്ത് അ​ഞ്ചാം വാ​ര്‍​ഡ് എ​ല്‍​ഡി​എ​ഫി​ല്‍ നി​ന്ന് യു​ഡി​എഫ് പി​ടി​ച്ചെ​ടു​ത്തു. കോ​ണ്‍​ഗ്ര​സി​ലെ ജെ​സി വ​ര്‍​ഗീ​സ് 76 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ല്‍ ഇ​വി​ടെ വി​ജ​യി​ച്ചു.

ഫ​ല​ത്തി​ല്‍ മൈ​ല​പ്ര പ​ഞ്ചാ​യ​ത്തി​ല്‍ ആ​കെ​യു​ള്ള 13 സീ​റ്റി​ല്‍ യു​ഡി​എ​ഫിന് ആ​റ് സീ​റ്റാ​യി. ഒ​രു സ്വ​ത​ന്ത്ര​ന്‍റെ പി​ന്തു​ണ അ​ട​ക്കം എ​ല്‍​ഡി​എ​ഫി​നും ആ​റ് സീ​റ്റു​ണ്ട്. ബി​ജെ​പി​ക്കാ​ണ് ഒ​രു സീ​റ്റ്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റാ​യി​രു​ന്ന സി​പി​എ​മ്മി​ലെ ച​ന്ദ്രി​കാ സു​നി​ലി​ന്‍റെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​യി​രു​ന്നു ഇവിടെ വോ​ട്ടെ​ടു​പ്പുണ്ടായത്.

മ​ണി​മ​ല ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മു​ക്ക​ട വാ​ര്‍​ഡ് എ​ല്‍​ഡി​എ​ഫ് നി​ല​നി​ര്‍​ത്തി. തി​രു​വ​ന​ന്ത​പു​രം പ​ഴ​യ കു​ന്നു​മ്മേ​ല്‍ കാ​നാ​റ വാ​ര്‍​ഡ് യു​ഡി​എ​ഫും നി​ല​നി​ര്‍​ത്തി. പാ​ല​ക്കാ​ട് ല​ക്കി​ടി പേ​രൂ​ര്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫ് സ്വ​ത​ന്ത്ര​ന്‍ സീ​റ്റ് നി​ല​നി​ര്‍​ത്തി. സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ച്ച ടി.​മ​ണി​ക​ണ്ഠ​ന്‍ വിജ​യി​ച്ചു.

കണ്ണൂർ പി​ലാ​ത്ത​റ ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്ത് ക​ക്കോ​ണി വാ​ര്‍​ഡി​ല്‍ യു​ഡി​എ​ഫി​ന് അ​ട്ടി​മ​റി വി​ജ​യം. സി​പി​എ​മ്മി​ന്‍റെ സി​റ്റിം​ഗ് സീ​റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ര്‍​ഥി വി​ജ​യി​ച്ചു. ചെറുതാഴം പഞ്ചായത്ത് 16-ാം വാർഡിൽ യുഡിഎഫ് സ്ഥാ​നാ​ര്‍​ഥി യു.രാമചന്ദ്രൻ 80 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് വിജയിച്ചു.
കഴിഞ്ഞ തവണ എൽഡിഎഫ് ഒരു വോട്ടിനു വിജയിച്ച വാർഡാണിത്.

കണ്ണൂർ കോർപറേഷൻ ഡിവിഷൻ യുഡിഎഫ് നിലനിർത്തി. മുസ്‌ലിം ലീഗിലെ എ. ഉമൈബ 1,015 വോട്ടിന്‍റെ ഭൂരിപക്ഷം നേടി വിജയിച്ചു.

19 ത​ദ്ദേ​ശ വാ​ര്‍​ഡു​ക​ളി​ലേ​ക്കു ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​കെ 76.51 ശ​ത​മാ​നം പോളിംഗാണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​രം മു​ട്ട​ട, ക​ണ്ണൂ​ര്‍ പ​ള്ളി​പ്രം കോ​ര്‍​പ​റേ​ഷ​ന്‍ വാ​ര്‍​ഡു​ക​ള്‍, കൂ​ടാ​തെ ര​ണ്ട് മു​നി​സി​പ്പാ​ലി​റ്റി, 15 ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ര്‍​ഡു​ക​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ആ​കെ 60 സ്ഥാ​നാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ണ്ടാ​യ​രു​ന്ന​ത്. ഇ​തി​ല്‍ 29 പേ​ര്‍ സ്ത്രീ​ക​ളാ​യി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<