ക​ണ്ണൂ​രി​ല്‍ ട്രെ​യി​നി​ലെ തീ​പി​ടി​ത്തം; എ​ന്‍​ഐ​എ വി​വ​ര​ങ്ങ​ള്‍ തേ​ടി
ക​ണ്ണൂ​രി​ല്‍ ട്രെ​യി​നി​ലെ തീ​പി​ടി​ത്തം; എ​ന്‍​ഐ​എ വി​വ​ര​ങ്ങ​ള്‍ തേ​ടി
Thursday, June 1, 2023 11:29 AM IST
ക​ണ്ണൂ​ര്‍: റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ട ട്രെ​യി​നി​ല്‍ തീ​പി​ടി​ത്ത​മു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ എ​ന്‍​ഐ​എ വി​വ​ര​ങ്ങ​ള്‍ തേ​ടി. എ​ന്‍​ഐ​എ സം​ഘം ക​ണ്ണൂ​രി​ലെ​ത്തി റെ​യി​ല്‍​വേ പോ​ലീ​സി​നോ​ട് വി​ശ​ദാം​ശ​ങ്ങ​ള്‍ ശേ​ഖ​രി​ക്കു​ക​യാ​ണ്. തീ​പി​ടി​ത്ത​ത്തി​ല്‍ അ​ട്ടി​മ​റി സം​ശ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​ത്.

എ​ല​ത്തൂ​ര്‍ ട്രെ​യി​ന്‍ തീ​വ​യ്പ്പ് കേ​സ് നി​ല​വി​ല്‍ എ​ന്‍​ഐ​എ ആ​ണ് അ​ന്വേ​ഷി​ക്കു​ന്ന​ത്. ഇ​തേ ട്രെ​യി​നി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ട്രെ​യി​നി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ജ​ന​റ​ല്‍ കോ​ച്ചി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. കോ​ച്ച് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.


അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<