ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ റോ​ഡ് ഒ​ലി​ച്ചു​പോ​യി; 300 പേ​ര്‍ കു​ടു​ങ്ങി
ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ മ​ണ്ണി​ടി​ച്ചി​ലി​ല്‍ റോ​ഡ് ഒ​ലി​ച്ചു​പോ​യി; 300 പേ​ര്‍ കു​ടു​ങ്ങി
Thursday, June 1, 2023 2:44 PM IST
ഡെ​ഹ്‌​റാ​ഡൂ​ണ്‍: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ പി​ത്തോ​ര​ഗ​ഡി​ല്‍ വ്യാ​പ​ക മ​ണ്ണി​ടി​ച്ചി​ലി​നെ തു​ട​ര്‍​ന്ന് റോ​ഡ് ഒ​ലി​ച്ചു​പോ​യി. തീ​ര്‍​ഥാ​ട​ക​ര​ട​ക്ക​മു​ള്ള മു​ന്നൂ​റോ​ളം യാ​ത്ര​ക്കാ​ര്‍ ഇ​വി​ടെ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​താ​യാ​ണ് വി​വ​രം.

ല​ഖ​ന്‍​പൂ​രി​ന​ടു​ത്തു​ള്ള ലി​പു​ലേ​ഖ്-​ത​വാ​ഘ​ട്ട് റോ​ഡാ​ണ് കൂറ്റൻ പാ​റ​ക്കെ​ട്ടു​ക​ള്‍ വീ​ണ​തി​നെ​തു​ട​ര്‍​ന്ന് ഒ​ലി​ച്ചു​പോ​യ​ത്. ഇ​തോ​ടെ യാ​ത്ര​ക്കാ​ര്‍ ധാ​ര്‍​ചു​ല​യി​ലും ഗു​ഞ്ചി​യി​ലു​മാ​യി കു​ടു​ങ്ങി.

യമുനോത്രി, ഗംഗോത്രി എന്നിവിടങ്ങളിലേയ്ക്ക് പോയ തീർഥാടകരടക്കമുള്ളവരാണ് ഇവിടെ ഒറ്റപ്പെട്ടത്. ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മേ പ്ര​ദേ​ശ​ത്ത് ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കാ​ന്‍ ക​ഴി​യൂ എ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. തീ​ര്‍​ഥാ​ട​ക​ര്‍ ത​ത്ക്കാ​ലം സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ല്‍ ത​ങ്ങാ​ന്‍ പോ​ലീ​സ് നി​ര്‍​ദേ​ശം ന​ല്‍​കി.


അ​ല്‍​മോ​റ, ബാ​ഗേ​ശ്വ​ര്‍, ച​മോ​ലി, ച​മ്പാ​വ​ത്ത്, ഡെ​ഹ്‌​റാ​ഡൂ​ണ്‍, ഗ​ര്‍​വാ​ള്‍, ഹ​ര്‍​ദ്വാ​ര്‍, നൈ​നി​റ്റാ​ള്‍, പി​ത്തോ​ര​ഗ​ഡ്, രു​ദ്ര​പ്ര​യാ​ഗ്, തെ​ഹ്‌​രി ഗ​ര്‍​വാ​ള്‍, ഉ​ദ്ദം സിം​ഗ് ന​ഗ​ര്‍, ഉ​ത്ത​ര​കാ​ശി ജി​ല്ല​ക​ളി​ല്‍ പൊ​ടി​ക്കാ​റ്റി​നും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<