അത്ര "ലൈക്കാ'യില്ല..! കമന്‍റിട്ട സിപിഐ പ്രവർത്തകനെ പഞ്ഞിക്കിട്ട് സിപിഎമ്മുകാർ
അത്ര "ലൈക്കാ'യില്ല..! കമന്‍റിട്ട സിപിഐ പ്രവർത്തകനെ പഞ്ഞിക്കിട്ട് സിപിഎമ്മുകാർ
Thursday, June 1, 2023 2:43 PM IST
സ്വന്തം ലേഖകൻ
കണ്ണൂർ: തളിപ്പറമ്പ് മാന്ദാംകുണ്ടില്‍ സിപിഐ -സിപിഎം സംഘര്‍ഷം. ബുധനാഴ്ച രാത്രി സിപിഐ പ്രവര്‍ത്തകനായ കെ. ബിനുവിനെ സിപിഎം പ്രവര്‍ത്തകര്‍ തടഞ്ഞ് നിര്‍ത്തി മര്‍ദിക്കുകയും കാര്‍ തല്ലി തകര്‍ക്കുകയും ചെയ്തതായാണ് ആരോപണം.

അക്രമത്തില്‍ പരിക്കേറ്റ ബിനുവിനെ തളിപ്പറമ്പ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ പാര്‍ട്ടി അച്ചടക്ക നടപടിയെടുത്ത സംഭവത്തില്‍ സോഷ്യല്‍ മീഡിയ വഴി ബിനു കമന്‍റ് ചെയ്തതിന്‍റെ വിദ്വേഷമാണ് അക്രമത്തിന് പിന്നിലെന്ന് സിപിഐ പ്രവര്‍ത്തകര്‍ പറയുന്നു.

നേരത്തെ സോഷ്യല്‍ മീഡിയ വഴി ബിനുവിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ നിരന്തരം ഭീഷണി മുഴക്കിയതായും പറയുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയാണ് വീട്ടിലേക്ക് വരികയായിരുന്ന ബിനുവിനെ തടഞ്ഞ് നിര്‍ത്തി ഒരു സംഘം സിപിഎം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്.


സിപിഐ മാന്ദാംകുണ്ട് ബ്രാഞ്ച് അസി.സെക്രട്ടറിയായ കെ.ബിജുവിന്‍റെ സഹോദരനാണ് ബിനു. രാത്രി തന്നെ തളിപ്പറമ്പ് പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തില്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കാനൊരുങ്ങുകയാണ് സിപിഐ നേതൃത്വം.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<