ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി ചു​മ​ത​ല​യേ​റ്റു
ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി ചു​മ​ത​ല​യേ​റ്റു
Thursday, June 1, 2023 5:41 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ഹൈ​ക്കോ​ട​തി​യു​ടെ പു​തി​യ ചീ​ഫ് ജ​സ്റ്റീ​സാ​യി ജ​സ്റ്റീ​സ് സ​ര​സ വെ​ങ്ക​ട​നാ​രാ​യ​ണ ഭാ​ട്ടി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു ചു​മ​ത​ല​യേ​റ്റു. രാ​ജ്ഭ​വ​നി​ൽ ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ പ്ര​തി​ജ്ഞാ വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജ​സ്റ്റീ​സ് എ​സ്.​വി. ഭാ​ട്ടി​യെ കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സാ​യി നി​യ​മി​ച്ചു​കൊ​ണ്ടു​ള്ള രാ​ഷ്ട്ര​പ​തി​യു​ടെ ഉ​ത്ത​ര​വ് ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി. ജോ​യ് ച​ട​ങ്ങി​ൽ വാ​യി​ച്ചു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ച​ട​ങ്ങി​ൽ സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

രാ​ജ്ഭ​വ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ പി. ​രാ​ജീ​വ്, കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ, ബി​നോ​യ് വി​ശ്വം എം​പി, ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രാ​യ ജ​സ്റ്റീ​സ് എ. ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ്, ജ​സ്റ്റീ​സ് അ​മി​ത് റാ​വ​ൽ, ജ​സ്റ്റീ​സ് അ​നു ശി​വ​രാ​മ​ൻ, ജ​സ്റ്റീ​സ് മേ​രി ജോ​സ​ഫ്, ജ​സ്റ്റീ​സ് പി. ​സോ​മ​രാ​ജ​ൻ, ജ​സ്റ്റീ​സ് സി.​എ​സ്. ഡ​യ​സ്, ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ൻ ജോ​സ​ഫ്, ജ​സ്റ്റീ​സ് പി. ​ഗോ​പി​നാ​ഥ്, ജ​സ്റ്റീ​സ് വി​ജു എ​ബ്ര​ഹാം, ജ​സ്റ്റീ​സ് ബ​സ​ന്ത് ബാ​ലാ​ജി, ഹൈ​ക്കോ​ട​തി മു​ൻ ചീ​ഫ് ജ​സ്റ്റീ​സ് ജെ. ​ച​ല​മേ​ശ്വ​ർ, ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രും


സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി അ​നി​ൽ കാ​ന്ത്, അ​ഡി​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​മാ​രാ​യ ഡോ. ​വി. വേ​ണു, ശാ​ര​ദ മു​ര​ളീ​ധ​ര​ൻ, എ​ജി​ഡി​പി അ​ജി​ത് കു​മാ​ർ, മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ർ ഡോ. ​വി​ശ്വാ​സ് മേ​ത്ത, നി​യ​മ സെ​ക്ര​ട്ട​റി വി. ​ഹ​രി​നാ​യ​ർ, ചീ​ഫ് ജ​സ്റ്റീ​സി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.
Related News
<