മലപ്പുറത്ത് സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു; ഒന്‍പത് പേര്‍ക്ക് പരിക്ക്
Friday, June 2, 2023 4:05 PM IST
മലപ്പുറം: താനൂര്‍ കുന്നുംപുറത്ത് സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറടക്കം ഒന്‍പത് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
രാവിലെ 9ന് മോര്യ- കുന്നുപുറം റോഡിലാണ് അപകടമുണ്ടായത്. പരിയാരപുരം സെന്‍ട്രല്‍ എയുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തില്‍പെട്ടത്.