മ​ണി​പ്പൂ​ർ സം​ഘ​ർ​ഷം; അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
മ​ണി​പ്പൂ​ർ സം​ഘ​ർ​ഷം; അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Friday, June 2, 2023 4:04 PM IST
ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ണി​പ്പൂ​രി​ലെ സം​ഘ​ര്‍​ഷ​ത്തേ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്‌​തെ​ന്നാ​ണ് സൂ​ച​ന.

മ​ണി​പ്പൂ​രി​ല്‍ രാ​ഷ​ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. മ​ണി​പ്പൂർ മു​ഖ്യ​മ​ന്ത്രി ബി​രേ​ന്‍ സിം​ഗി​നെ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യേ​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​മി​ത് ഷാ ​മ​ണി​പ്പൂ​രി​ല്‍ നാ​ല് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ട​ങ്ങി​യ​ത്.


അതേസമയം മ​ണി​പ്പൂ​രി​ലെ വം​ശീ​യ ക​ലാ​പ​ത്തി​ല്‍ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 98 ആ​യി. 314 പേ​ര്‍​ക്ക് സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റു. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ല്‍ പോലീസ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത തീ​വ​യ്പ്പ് കേ​സു​ക​ളു​ടെ മാ​ത്രം എ​ണ്ണം 4014 ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<