ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾക്ക് വെട്ടേറ്റു
Saturday, June 3, 2023 12:56 PM IST
തൃശൂർ: നഗരത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾക്ക് വെട്ടേറ്റു. തമിഴ്നാട് സ്വദേശി കാളിമുത്തു(60)വിനാണ് വെട്ടേറ്റത്. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിലെ വോൾഗ ബാറിന് മുന്നിലാണ് സംഭവം.
കാളിമുത്തുവിനെ വെട്ടിയ പ്രതി കർണാടക സ്വദേശി കാസിം ബേഗയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെട്ടിയ ശേഷം ഓടി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ കോർപ്പറേഷൻ പരിസരത്തുനിന്നുമാണ് പിടികൂടിയത്. ബാറിന് മുന്നിലെ കടയിൽ നിന്നും കത്തിയെടുത്താണ് പ്രതി കാളിമുത്തുവിനെ വെട്ടിയത്.