ട്രെ​യി​ന്‍ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി, മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക
ട്രെ​യി​ന്‍ ദു​ര​ന്തം: മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി, മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്ന് ആ​ശ​ങ്ക
Sunday, June 4, 2023 8:07 AM IST
ഭു​വ​നേ​ശ്വ​ര്‍: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 288 ആ​യി. 747 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ 56 പേ​രു​ടെ നി​ല​ഗു​രു​ത​ര​മാ​ണ്. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രു​മെ​ന്നാ​ണ് ആ​ശ​ങ്ക.

കൂ​റ്റ​ൻ ക്രെ​യി​നു​ക​ളും ബു​ൾ​ഡോ​സ​റു​ക​ളും കൊ​ണ്ടു​വ​ന്ന് കോ​ച്ചു​ക​ൾ പൂ​ർ​ണ​മാ​യും ഉ​യ​ർ​ത്താ​ൻ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​തു​വ​രെ ക​ഴി​ഞ്ഞി​ല്ല. ര​ക്ഷ​പ്പെ​ട്ട​വ​രെ​യും മ​രി​ച്ച​വ​രെ​യും മൂ​ന്ന് ട്രെ​യി​നു​ക​ളു​ടെ കോ​ച്ചു​ക​ളി​ൽ​നി​ന്ന് പു​റ​ത്തെ​ടു​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ന്നു​വ​രി​ക​യാ​ണ്.

രാ​ജ്യ​ത്ത് അ​ടു​ത്ത​യി​ടെ​യു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ ട്രെ​യി​ന്‍ ദു​ര​ന്ത​മാ​ണി​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 7.20ന് ​ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലെ ബ​ഹ​നാ​ഗ റെ​യി​ല്‍​വെ സ്‌ ​റ്റേ​ഷ​നു സ​മീ​പ​മാ​ണ് ട്രെ​യി​ന​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ് ട്രാ​ക്ക് തെ​റ്റി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് ക​ണ്ടെ​ത്ത​ല്‍. മെ​യി​ന്‍ ട്രാ​ക്കി​ലൂ​ടെ പോ​കേ​ണ്ടി​യി​രു​ന്ന എ​ക്‌​സ്പ്ര​സ്, ച ​ര​ക്ക് തീ​വ​ണ്ടി​ക​ള്‍ നി​ര്‍​ത്തി​യി​ടാ​ന്‍ 750 മീ​റ്റ​ര്‍ നീ​ള​ത്തി​ല്‍ പ​ണി​യു​ന്ന ഹ്ര​സ്വ ട്രാ​ക്കി​ലേ​യ്ക്ക് ക​യ​റി(​ലൂ​പ്പ് ട്രാ​ക്ക്).


ഈ ​ട്രാ​ക്കി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ച​ര​ക്ക് തീ​വ​ണ്ടി​യി​ലേ​ക്ക് 130 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​ന്ന എ​ക്‌​സ്പ്ര​സ് പാ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ശ​ക്ത​മാ​യ കൂ​ട്ടി​യി​ടി യു​ടെ ആ​ഘാ​ത​ത്തി​ല്‍ എ​ക്‌​സ്പ്ര​സി​ന്‍റെ 22 ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റി.

ഇ​തി​ല്‍ മൂ​ന്ന് ബോ​ഗി​ക​ള്‍ തൊ​ട്ട​ടു​ത്ത ട്രാ​ക്കി​ലൂ​ടെ പോ​യ യ​ശ്വ​ന്ത്പു​ര്‍ - ഹൗ​റ എ​ക്‌​സ്പ്ര​സി​ന് മു​ക​ളി​ലേ​യ്ക്ക് പ​തി​ച്ചു. ഇ​തോ​ടെ ഹൗ​റ എ​ക്‌​സ്പ്ര​സി​ന്‍റെ നാ​ല് ബോ​ഗി​ക​ള്‍ പാ​ളം തെ​റ്റു​ക​യാ​യി​രു​ന്നെ​ന്നു​മാ​ണ് നി​ഗ​മ​നം.

അ​തേ​സ​മ​യം 130 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ല്‍ വ​ന്ന കോ​റ​മാ​ണ്ഡ​ല്‍ എ​ക്‌​സ്പ്ര​സ് ലൂ​പ്പ് ട്രാ​ക്കി​ലേ​ക്ക് ക​യ​റി​യ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. ഇ​ത് സി​ഗ്ന​ല്‍ സം​വി​ധാ​ന​ത്തി​ലെ പാ​ളി​ച്ച​യാ​ണോ അ​തോ ട്രെ​യി​ന്‍ നി​യ​ന്ത്രി​ച്ചി​രു​ന്ന ലോ​ക്കോ പൈ​ല​റ്റു​മാ​ര്‍​ക്ക് പ​റ്റി​യ പി​ഴ​വാ​ണോ എ​ന്ന കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും റെ​യി​ല്‍​വേ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<