തെ​ലു​ങ്കാ​ന​യി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ബി​ജെ​പി​യെ ത​ക​ർ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
തെ​ലു​ങ്കാ​ന​യി​ലും മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ് ബി​ജെ​പി​യെ ത​ക​ർ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി
Sunday, June 4, 2023 5:15 PM IST
ന്യൂ​യോ​ർ​ക്ക്: ക​ർ​ണാ​ട​ക​യി​ലേ​തു പോ​ലെ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും കോ​ൺ​ഗ്ര​സ് ബി​ജെ​പി​യെ ത​ക​ർ​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. വി​ദ്വേ​ഷം നി​റ​ഞ്ഞ പാ​ർ​ട്ടി​യെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ പോ​കു​ന്ന​ത് കോ​ൺ​ഗ്ര​സ് മാ​ത്ര​മ​ല്ല, ഇ​ന്ത്യ​യി​ലെ ജ​ന​ങ്ങ​ളാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബി​ജെ​പി​യെ ത​ക​ർ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഞ​ങ്ങ​ൾ ക​ർ​ണാ​ട​ക​യി​ൽ തെ​ളി​യി​ച്ചു. അ​വ​രെ ന​മ്മ​ൾ പ​രാ​ജ​യ​പ്പെ​ടു​ത്തു​ക​യ​ല്ല, ത​ക​ർ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. യു​എ​സി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ രാ​ഹു​ൽ ഗാ​ന്ധി പ​റ​ഞ്ഞു.

ക​ർ​ണാ​ട​ക​യി​ൽ വി​ജ​യി​ക്കാ​ൻ ബി​ജെ​പി സാ​ധ്യ​മാ​യ എ​ല്ലാം ചെ​യ്തു. മാ​ധ്യ​മ​ങ്ങ​ൾ മു​ഴു​വ​ൻ അ​വ​രു​ടെ കൂ​ടെ​യാ​യി​രു​ന്നു. ഞ​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള​തി​നേ​ക്കാ​ൾ 10 ഇ​ര​ട്ടി പ​ണ​മു​ണ്ട് അ​വ​രു​ടെ കൈ​വ​ശം. കേ​ന്ദ്രം ഭ​രി​ക്കു​ന്ന​ത് അ​വ​രാ​ണ്. അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളും അ​വ​രു​ടെ കൈ​യി​ലാ​ണ്. എ​ല്ലാ​മു​ണ്ടാ​യി​ട്ടും അ​വ​രെ ത​ക​ർ​ക്കാ​ൻ കോ​ൺ​ഗ്ര​സി​നു സാ​ധി​ച്ചു.

അ​ടു​ത്ത​ത് തെ​ലു​ങ്കാ​ന​യാ​ണ്. തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം തെ​ലു​ങ്കാ​ന​യി​ൽ ബി​ജെ​പി​യു​ടെ പൊ​ടി പോ​ലു​മു​ണ്ടാ​കി​ല്ലെ​ന്നും രാ​ഹു​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<