ഹിമപാതം; ഉത്തരാഖണ്ഡിൽ യുവതിയെ കാണാതായി
Monday, June 5, 2023 3:01 AM IST
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഹിമപാതത്തെ തുടർന്ന് യുവതിയെ കാണാതായി. അറ്റ്ലക്കോടിക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഹേമകുണ്ഡ് സാഹിബ് സന്ദർശിക്കാനെത്തിയ തീർഥാടക സംഘത്തിലെ അംഗത്തെയാണ് കാണാതായത്.
ഹിമപാതത്തിൽപ്പെട്ട നാല് പേരെ രക്ഷപെടുത്തിയതായി മോലി ജില്ലാ ദുരന്തനിവാരണ ഓഫീസർ എൻ.കെ.ജോഷി പറഞ്ഞു. ദുരിതാശ്വാസ പ്രവർത്തനങ്ങളും രക്ഷാപ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.