കി​ളി​കൊ​ല്ലൂ​ര്‍ മ​ര്‍​ദ​നം: പോ​ലീ​സു​കാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു
കി​ളി​കൊ​ല്ലൂ​ര്‍ മ​ര്‍​ദ​നം: പോ​ലീ​സു​കാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു
Monday, June 5, 2023 3:56 PM IST
കൊ​ല്ലം: കി​ളി​കൊ​ല്ലൂ​രി​ല്‍ സൈ​നി​ക​നെ​യും സ​ഹോ​ദ​ര​നെ​യും മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു. സി​ഐ കെ.​വി​നോ​ദ്, എ​സ്‌​ഐ എ.​പി.​അ​നീ​ഷ്, എ​എ​സ്‌​ഐ പ്ര​കാ​ശ് ച​ന്ദ്ര​ന്‍, സി​പി​ഒ മ​ണി​കണ്ഠ​ന്‍ പി​ള്ള എ​ന്നി​വ​രെ​യാ​ണ് സ​ര്‍​വീ​സി​ല്‍ തി​രി​ച്ചെ​ടു​ത്ത​ത്.

ഉ​ത്ത​ര​മേ​ഖ​ല ഐ​ജി ജി.​സ്പ​ര്‍​ജ​ന്‍ കു​മാ​റാ​ണ് സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്. എം​ഡി​എം​എ കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​റ​സ്റ്റു​ചെ​യ്ത​വ​രെ സ്‌​റ്റേ​ഷ​നി​ല്‍ കാ​ണാ​നെ​ത്തി​യ സ​ഹോ​ദ​ര​ങ്ങ​ളെ പോ​ലീ​സു​കാ​ര്‍ മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. സ്‌​റ്റേ​ഷ​നി​ലെ പാ​ര്‍​ക്കിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ര്‍​ക്ക​ത്തി​ന്‍റെ പേ​രി​ലാ​ണ് സൈ​നി​ക​നാ​യ വി​ഷ്ണു​വി​നെ​യും സ​ഹോ​ദ​ര​ന്‍ വി​ഘ്‌​നേ​ഷി​നെ​യും

മ​ര്‍​ദ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

പോ​ലീ​സി​നെ മ​ര്‍​ദി​ച്ചെ​ന്ന പേ​രി​ല്‍ ഇ​വ​ര്‍​ക്കെ​തി​രെ ക​ള്ള​ക്കേ​സു​ണ്ടാ​ക്കി 12 ദി​വ​സം ജ​യി​ലി​ല​ട​ച്ചി​രു​ന്നു. പി​ന്നീ​ട് ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ല്‍ കു​റ്റ​ക്കാ​രെ​ന്നു ക​ണ്ടെ​ത്തി​യ നാ​ലു പൊ​ലീ​സു​കാ​രെ​യാ​ണ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<