വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ; ബാ​ഴ്സ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മെ​സി​യു​ടെ പി​താ​വ്
വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ; ബാ​ഴ്സ പ്ര​സി​ഡ​ന്‍റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി മെ​സി​യു​ടെ പി​താ​വ്
Tuesday, June 6, 2023 4:20 AM IST
പാ​രീ​സ്: ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ല​യ​ണ​ൽ മെ​സി ബാ​ഴ്സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങു​ന്നു. മെ​സി​യു​ടെ പി​താ​വ് ഹോ​ർ​ഗെ മെ​സി ക്ല​ബു​മാ​യി ച​ർ​ച്ച ന​ട​ത്തി. മെ​സി ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഹോ​ർ​ഗെ മെ​സി ബാ​ഴ്സ​ലോ​ണ പ്ര​സി​ഡ​ന്‍റ് യു​വാ​ൻ ലാ​പോ​ർ​ട്ട​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം പ​റ​ഞ്ഞു.

ലി​യോ ബാ​ഴ്‌​സ​ലോ​ണ​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​വ​നെ തി​രി​കെ ബാ​ഴ്‌​സ​യി​ൽ കാ​ണാ​ൻ താ​നും ആ​ഗ്ര​ഹി​ക്കു​ന്നു. ബാ​ഴ്സ തീ​ർ​ച്ച​യാ​യും സാ​ധ്യ​ത​ക​ളി​ലൊ​ന്നാ​ണ്. എ​ന്താ​ണ് ഭാ​വി തീ​രു​മാ​ന​മെ​ന്ന് ഉ​ട​ൻ അ​റി​യു​മെ​ന്നും മെ​സി​യു​ടെ പി​താ​വ് പ​റ​ഞ്ഞു.

മെ​സി​യെ തി​രി​കെ എ​ത്തി​ക്കാ​ൻ ലാ ​ലി​ഗ പ​ച്ച​ക്കൊ​ടി കാ​ട്ടി​യ​തോ​ടെ​യാ​ണ് ച​ർ​ച്ച​ക​ൾ​ക്ക് ചൂ​ടു​പി​ടി​ച്ച​ത്. മെ​സി​ക്ക് താ​ൻ ക​ളി​ച്ചു​വ​ള​ർ​ന്ന ത​ട്ട​ക​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​തും ച​ർ​ച്ച​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ ഇ​ട​യാ​ക്കി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ ടോ​ണി യു​വാ​ൻ​മാ​ർ​ട്ട് ആ​ണ് മെ​സി​യു​ടെ പി​താ​വും താ​ര​ത്തി​ന്‍റെ ഏ​ജ​ന്‍റു​മാ​യ ഹോ​ർ​ഗെ മെ​സി ബാ​ഴ്സ പ്ര​സി​ഡ​ന്‍റു​മാ​യി ച​ർ​ച്ച ചെ​യ്ത​താ​യി റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.


യു​വാ​ൻ ലാ​പോ​ർ​ട്ട​യു​മാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ൽ ഹോ​ർ​ഗെ മെ​സി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന്‍റെ വീ​ഡി​യോ യു​വാ​ൻ​മാ​ർ​ട്ട് ട്വീ​റ്റ് ചെ​യ്തു. ബാ​ഴ്സ​യു​മാ​യി മെസി ര​ണ്ട് വ​ർ​ഷ​ത്തെ ക​രാ​ർ ഒ​പ്പി​ട്ടേ​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്. എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്കു ല​യ​ണ​ൽ മെ​സി​യെ സ്വ​ന്ത​മാ​ക്കാ​ൻ താ​ത്പ​ര്യ​മു​ണ്ടെ​ന്ന് പ​രി​ശീ​ല​ക​ൻ ചാ​വി ഹെ​ർ​ണാ​ണ്ട​സ് നേരത്തെ പ​റ​ഞ്ഞി​രു​ന്നു.

മേ​യ് മാ​സം 30ന് ​പി​എ​സ്ജി​യു​മാ​യു​ള്ള മെ​സി​യു​ടെ ക​രാ​ർ അ​വ​സാ​നി​ച്ചി​രു​ന്നു. 21 വ​ർ​ഷം നീ​ണ്ട ബാ​ഴ്സ​ലോ​ണ ജീ​വി​ത​ത്തി​നു​ശേ​ഷം 2021ലാ​ണു മെ​സി പി​എ സ്ജി​യി​ലെ​ത്തി​യ​ത്. പി​എ​സ്ജി​ക്കാ​യി 75 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​റ​ങ്ങി​യ മെ​സി, 32 ഗോ​ൾ നേ​ടു​ക​യും 35 ഗോ​ളി​ന് അ​സി​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തു.

സൗ​ദി ക്ല​ബ്ബാ​യ അ​ൽ ഹി​ലാ​ൽ, സ്പാ​നി​ഷ് ക്ല​ബ് ബാ​ഴ്സ​ലോ​ണ, ഇം​ഗ്ലീ​ഷ് ക്ല​ബ്ബു​ക​ളാ​യ ചെ​ൽ​സി, ന്യൂ​കാ​സി​ൽ യു​ണൈ​റ്റ​ഡ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി മെ​സി​യു​ടെ പേ​ര് കേ​ട്ടി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<