നഗ്നതകൊണ്ട് പ്രതിഷേധിക്കാം; എ​ല്ലാ​യ്പ്പോ​ഴും അ​ശ്ലീ​ല​മാ​യി കാ​ണാ​നാ​വി​ല്ലെന്ന് ഹൈ​ക്കോ​ട​തി
നഗ്നതകൊണ്ട് പ്രതിഷേധിക്കാം; എ​ല്ലാ​യ്പ്പോ​ഴും അ​ശ്ലീ​ല​മാ​യി കാ​ണാ​നാ​വി​ല്ലെന്ന് ഹൈ​ക്കോ​ട​തി
Tuesday, June 6, 2023 4:20 AM IST
കൊ​ച്ചി: ന​ഗ്‌​ന​ത​യെ എ​ല്ലാ​യ്പ്പോ​ഴും അ​ശ്ലീ​ല​വും അ​സ​ഭ്യ​വു​മാ​യി കാ​ണാ​നാ​വി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി. അ​ര്‍​ധ​ന​ഗ്‌​ന മേ​നി​യി​ല്‍ മ​ക്ക​ളെ​ക്കൊ​ണ്ടു ചി​ത്രം വ​ര​പ്പി​ച്ചു വീ​ഡി​യോ നി​ര്‍​മി​ച്ച കേ​സി​ല്‍ സോ​ഷ്യ​ല്‍ ആ​ക്ടി​വി​സ്റ്റാ​യ യു​വ​തി​യെ കു​റ്റ​വി​മു​ക്ത​യാ​ക്കി​യ കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്.

വീ​ഡി​യോ​യി​ല്‍ യു​വ​തി അ​ര്‍​ധ​ന​ഗ്‌​ന​മേ​നി പ്ര​ദ​ര്‍​ശി​പ്പി​ച്ച​ത് അ​ശ്ലീ​ല​വും അ​സ​ഭ്യ​വു​മാ​ണെ​ന്നാ​യി​രു​ന്നു പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം. ഈ ​വാ​ദം കോ​ട​തി ത​ള്ളി. സ്ത്രീ​ശ​രീ​ര​ത്തെ ലൈം​ഗി​ക​വ​ത്ക​രി​ക്കു​ന്ന​തി​ലു​ള്ള പ്ര​തി​ഷേ​ധ​മാ​യി ത​യാ​റാ​ക്കി​യ വീ​ഡി​യോ​യി​ല്‍ ഈ ​ദൃ​ശ്യം അ​നി​വാ​ര്യ​മാ​ണ്. അ​തി​നെ അ​ശ്ലീ​ല​വും അ​സ​ഭ്യ​വു​മാ​യി ക​രു​താ​നാ​വി​ല്ലെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

രാ​ജ്യ​ത്തെ​മ്പാ​ടു​മു​ള്ള പു​രാ​ത​ന ക്ഷേ​ത്ര​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ അ​ര്‍​ധ ന​ഗ്‌​ന പ്ര​തി​മ​ക​ളും ചു​വ​ര്‍ ചി​ത്ര​ങ്ങ​ളും പ്ര​തി​ഷ്ഠ​ക​ളും കാ​ണാ​നാ​വും. ഇ​ത്ത​രം പ്ര​തി​മ​ക​ളൊ​ക്കെ ദൈ​വി​ക​മാ​യി ക​രു​ത​പ്പെ​ടു​ന്നു. അ​ര്‍​ധ​ന​ഗ്‌​ന ദേ​വ​താ പ്ര​തി​ഷ്ഠ​ക​ളു​ള്ള ക്ഷേ​ത്ര​ങ്ങ​ളി​ല്‍ പ്രാ​ര്‍​ഥി​ക്കു​മ്പോ​ള്‍ ലൈം​ഗി​ക​ത​യ​ല്ല ദൈ​വി​ക​ത​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.


പു​ലി​ക​ളി​യി​ലും തെ​യ്യ​ത്തി​ലും പു​രു​ഷ ശ​രീ​ര​ത്തി​ല്‍ ചി​ത്ര​ങ്ങ​ള്‍ വ​ര​യ്ക്കു​ന്ന​ത് പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട​താ​ണ്. സി​ക്‌​സ് പാ​ക്ക് മ​സി​ലു​ള്‍​പ്പെ​ടെ കാ​ണി​ച്ചു​ള്ള പു​രു​ഷ ശ​രീ​ര പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്കും കു​ഴ​പ്പ​മി​ല്ല. ഷ​ര്‍​ട്ടി​ടാ​തെ പു​രു​ഷ​ന്മാ​ര്‍ ന​ട​ക്കാ​റു​ണ്ട്. ഇ​വ​യൊ​ന്നും അ​ശ്ലീ​ല​മാ​യി ക​രു​തു​ന്നി​ല്ല. എ​ന്നാ​ല്‍ സ്ത്രീ ​ശ​രീ​ര​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ കാ​ഴ്ച​പ്പാ​ട് മാ​റു​ന്നു.

ചി​ല​ര്‍ അ​തി​നെ അ​തി​ലൈം​ഗി​ക​ത​യാ​യി കാ​ണു​ന്നു. സ​മൂ​ഹ​ത്തി​ലെ ഈ ​ഇ​ര​ട്ട​ത്താ​പ്പു തു​റ​ന്നു കാ​ട്ടാ​നാ​ണ് ഹ​ര്‍​ജി​ക്കാ​രി വീ​ഡി​യോ അ​പ് ലോ​ഡ് ചെ​യ്ത​ത്. ദൃ​ശ്യ​ങ്ങ​ള്‍ ഒ​രു സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ കാ​മാ​സ​ക്തി വ​ര്‍​ധി​പ്പി​ക്കു​മെ​ന്നോ അ​യാ​ള്‍ അ​ധ:​പ​തി​ക്കാ​ന്‍ കാ​ര​ണ​മാ​വു​മെ​ന്നോ പ​റ​യാ​നാ​വി​ല്ലെ​ന്നും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<