ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: കി​രീ​ട​ത്തി​നാ​യി ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ഇ​ന്നി​റ​ങ്ങും
ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ്: കി​രീ​ട​ത്തി​നാ​യി ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ഇ​ന്നി​റ​ങ്ങും
Wednesday, June 7, 2023 3:12 PM IST
ല​ണ്ട​ന്‍: ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​നാ​യി ഇ​ന്ത്യ​യും ഓ​സ്ട്രേ​ലി​യ​യും ബു​ധ​നാ​ഴ്ച ഇ​റ​ങ്ങും. ഇം​ഗ്ല​ണ്ടി​ലെ ഓ​വ​ലി​ൽ വെെകുന്നേരം മൂന്നിനാണ് മ​ത്‌​സ​രം. പേ​സി​നെ പി​ന്തു​ണ​യ്ക്കു​ന്ന​താ​ണ് ഓ​വ​ലി​ലെ പി​ച്ച്. ടോ​സ് നി​ര്‍​ണാ​യ​ക​മാ​ണ്. ഓ​രോ ​ദി​വ​സം ക​ഴി​യും​തോ​റും ബാ​റ്റിം​ഗ് കൂ​ടു​ത​ല്‍ ദു​ഷ്‌​ക​ര​മാ​കു​ന്നതാണ് ഈ പി​ച്ച്.

ഇ​രു ടീ​മു​ക​ളും ഇ​തു​വ​രെ ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് കി​രീ​ടം നേ​ടി​യി​ട്ടി​ല്ല. ഓ​സ്ട്രേ​ലി​യ​യി​ലും ഇ​ന്ത്യ​യി​ലും വ​ച്ച് ന​ട​ന്ന മ​ത്സ​ര​ങ്ങ​ളി​ല്‍ ക​ങ്കാ​രു​ക്ക​ളെ ത​റ​പ​റ്റി​ച്ചെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് രോ​ഹി​ത് ശ​ര്‍​മ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​ഇ​ന്ത്യ.

അ​ടു​ത്തി​ടെ സ​മാ​പി​ച്ച ബോ​ര്‍​ഡ​ര്‍-​ഗ​വാ​സ്‌​ക​ര്‍ ട്രോ​ഫി​യി​ല്‍ ഓ​സ്‌​ട്രേ​ലി​യ​യെ 2-1 ന് ​തോ​ല്‍​പ്പി​ച്ചാ​ണ് ഇ​ന്ത്യ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ഫൈ​ന​ലി​ലേ​ക്ക് ക​ട​ന്ന​ത്. ക​ഴി​ഞ്ഞ ത​വ​ണ ഫൈ​ന​ലി​ലേ​റ്റ പ​രാ​ജ​യ​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റി ക​പ്പി​ല്‍ മു​ത്ത​മി​ടു​ക​യാ​ണ് ഇ​ന്ത്യ​ന്‍ ടീ​മി​ന്‍റെ ല​ക്ഷ്യം. മു​ഖ്യ​പ​രി​ശീ​ല​ക​ന്‍ രാ​ഹു​ല്‍ ദ്രാ​വി​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ആ​ദ്യ​സം​ഘം മേ​യ് 24ന് ​തന്നെ ഓ​വ​ലി​ല്‍ എ​ത്തി​യി​രു​ന്നു.

മി​ക​ച്ച പേ​സ​ര്‍ നി​ര​യു​മാ​യി​ട്ടാ​ണ് ഓ​സീ​സ് ക​ള​ത്തി​ലി​റ​ങ്ങു​ക. പ​രി​ക്കേ​റ്റ ജോ​ഷ് ഹേ​സി​ല്‍​വു​ഡി​ന് പ​ക​രം സ്‌​കോ​ട്ട് ബോ​ള​ണ്ടാ​കും പാ​റ്റ് ക​മ്മി​ന്‍​സ്, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക് എ​ന്നി​വ​രോ​ടൊ​പ്പം പ​ന്തെ​റി​യു​ക. ഹേ​സ​ല്‍​വു​ഡി​ന് പ​ക​ര​ക്കാ​ര​നാ​യി എ​ത്തി​യ മൈ​ക്കി​ള്‍ നെ​സ​റി​നെ പി​ന്ത​ള്ളി​യാ​ണ് സ്‌​കോ​ട്ട് ആ​ദ്യ ഇ​ല​വ​നി​ല്‍ സ്ഥാ​നം പി​ടി​ച്ച​ത്.


പ്ലേ​യിം​ഗ് ഇ​ല​വ​നി​ല്‍ ന​ദാ​ല്‍ ലി​യോ​ണാ​യി​രി​ക്കും ഓ​സ്ട്രേ​ലി​യ​യു​ടെ ഏ​ക സ്പി​ന്ന​ര്‍. അ​തേ​സ​മ​യം, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ് എ​ന്നി​വ​രാ​ണ് ഇ​ന്ത്യ​ന്‍ പേ​സ് നി​ര​യി​ലെ പ്ര​ധാ​ന താ​ര​ങ്ങ​ള്‍. ഇ​വ​ര്‍​​ക്കൊ​പ്പം ശാ​ര്‍​ദു​ല്‍ താ​ക്കൂ​റോ ഉ​മേ​ഷ് യാ​ദ​വോ കൂ​ടി​യെ​ത്തും.

ഓ​സ്‌​ട്രേ​ലി​യ​ന്‍ സ്‌​ക്വാ​ഡ്: പാ​റ്റ് ക​മ്മി​ന്‍​സ് (കാ​പ്റ്റ​ന്‍), സ്‌​കോ​ട്ട് ബോ​ള​ണ്ട്, അ​ല​ക്‌​സ് കാ​രി, കാ​മ​റൂ​ണ്‍ ഗ്രീ​ന്‍, മാ​ര്‍​ക്ക​സ് ഹാ​രി​സ്, ട്രാ​വി​സ് ഹെ​ഡ്, ജോ​ഷ് ഇം​ഗ്ലി​സ്, ഉ​സ്മാ​ന്‍ ഖ​വാ​ജ, മ​ര്‍​ന​സ് ലാ​ബു​ഷെയ്ൻ, ന​ഥാ​ന്‍ ലി​യോ​ണ്‍, ടോ​ഡ് മ​ര്‍​ഫി, മൈ​ക്ക​ല്‍ നെ​സ​ര്‍, സ്റ്റീ​വ് സ്മി​ത്ത്, മി​ച്ച​ല്‍ സ്റ്റാ​ര്‍​ക്ക്, ഡേ​വി​ഡ് വാ​ര്‍​ണ​ര്‍.

ഇ​ന്ത്യ​ന്‍ സ്‌​ക്വാ​ഡ്: രോ​ഹി​ത് ശ​ര്‍​മ (കാ​പ്റ്റ​ന്‍), ര​വി​ച​ന്ദ്ര​ന്‍ അ​ശ്വി​ന്‍, ശ്രീ​ക​ര്‍ ഭ​ര​ത് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഇ​ഷാ​ന്‍ കി​ഷ​ന്‍ (വി​ക്ക​റ്റ് കീ​പ്പ​ര്‍), ര​വീ​ന്ദ്ര ജ​ഡേ​ജ, വി​രാ​ട് കോ​ഹ്‌​ലി, മു​ഹ​മ്മ​ദ് ഷ​മി, മു​ഹ​മ്മ​ദ് സി​റാ​ജ്, അ​ക്‌​സ​ര്‍ പ​ട്ടേ​ല്‍, ചേ​തേ​ശ്വ​ര്‍ പൂ​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, ശു​ഭ്മാ​ന്‍ ഗി​ല്‍, ശാ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍, ജ​യ​ദേ​വ് ഉ​ന​ദ്ക​ട്ട്, ഉ​മേ​ഷ് യാ​ദ​വ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<