ആ​ർ​ഷോ​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് വ​ൻ ഗൂ​ഢാ​ലോ​ച​ന: എം.​വി. ഗോ​വി​ന്ദ​ൻ
ആ​ർ​ഷോ​യ്ക്കെ​തി​രെ ന​ട​ക്കു​ന്ന​ത് വ​ൻ ഗൂ​ഢാ​ലോ​ച​ന: എം.​വി. ഗോ​വി​ന്ദ​ൻ
Wednesday, June 7, 2023 2:40 PM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി പി.​എം.​ആ​ർ​ഷോ എ​ഴു​താ​ത്ത പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ചു​വ​ന്ന ആ​രോ​പ​ണം ഗൂ​ഢാ​ല‍ോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ.

പ​റ​യു​ന്ന​തൊ​ന്നും താ​ൻ വി​ശ്വ​സി​ക്കു​ന്നി​ല്ലെ​ന്നും കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​സ്എ​ഫ്ഐ​യെ കു​റ്റ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് വാ​ർ​ത്ത​ക​ൾ ച​മ​ക്കു​ന്ന ശ​ക്തി ആ​രാ​ണെ​ന്ന് അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തും. പ​രീ​ക്ഷ എ​ഴു​താ​തെ ആ​രെ​ങ്കി​ലും ജ​യി​ക്കു​മോ​യെ​ന്നും അ​ങ്ങ​നെ​യൊ​രു ലി​സ്റ്റ് പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മോ​യെ​ന്നും ഗോ​വി​ന്ദ​ൻ ചോ​ദി​ച്ചു.

എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ വ്യാ​ജ​രേ​ഖ ച​മ​ച്ച് ജോ​ലി തേ​ടി​യെ​ന്ന് എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക വി​ദ്യാ വി​ജ​യ​നെ​തി​രെ​യു​ള​ള പ​രാ​തി​യി​ൽ ആ​രെ​യും സം​ര​ക്ഷി​ക്കു​ന്ന രീ​തി പാ​ർ​ട്ടി​യി​ൽ നി​ന്നു​ണ്ടാ​കി​ല്ല. പൊ​ലീ​സ് അ​ന്വേ​ഷ​ണ​വും അ​നു​ബ​ന്ധ ന​ട​പ​ടി​ക​ളും ന​ട​ക്ക​ട്ടെ എ​ന്നും അ​ദ്ദേ​ഹം പാ​ല​ക്കാ​ട്ട് പ​റ​ഞ്ഞു.


എം​എ വി​ദ്യാ​ർ​ഥി​യാ​യ ആ​ര്‍​ഷോ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ആ​ര്‍​ക്കി​യോ​ള​ജി പ​രീ​ക്ഷ എ​ഴു​താ​തെ പാ​സാ​യ​വ​രു​ടെ പ​ട്ടി​ക​യി​ൽ വ​ന്ന​താ​ണ് വി​വാ​ദ​മാ​യ​ത്.

ക്രി​മി​ന​ല്‍ കേസി​ല്‍ പ്ര​തി ആ​യ​തി​നാ​ല്‍ ആ​ർ​ഷോ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ എ​ഴു​തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഫ​ലം വ​ന്ന​പ്പോ​ള്‍ പാ​സാ​യി​രി​ക്കു​ന്നു എ​ന്നാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി ക്കു​ന്ന​ത്. ഇ​ന്‍റേ​ണ​ല്‍ എ​ക്സ​റ്റേ​ണ​ല്‍ പ​രീ​ക്ഷ മാ​ര്‍​ക്കു​ക​ളും രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<