വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ കേ​ര​ള തീ​ര​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം
വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ കേ​ര​ള തീ​ര​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം
Wednesday, June 7, 2023 5:14 PM IST
വൈ​പ്പി​ൻ: വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​തി 12 മു​ത​ൽ കേ​ര​ള തീ​ര​ത്ത് ട്രോ​ളിം​ഗ് നി​രോ​ധ​നം ആ​രം​ഭി​ക്കും. 53 ദി​ന​ങ്ങ​ൾ​ക്ക് ശേ​ഷം ജൂ​ലൈ 31-നാ​ണ് നി​രോ​ധ​നം അ​വ​സാ​നി​ക്കു​ക.

ട്രോ​ളിം​ഗ് നി​രോ​ധ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി മു​ന​മ്പം, മു​രു​ക്കും പാ​ടം കൊ​ച്ചി മേ​ഖ​ല​യി​ൽ മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​വ​ന്ന ട്രോ​ളിം​ഗ് ബോ​ട്ടു​ക​ൾ തീ​ര​മ​ണ​ഞ്ഞു തു​ട​ങ്ങി. മേ​യ് മാ​സം വേ​ന​ൽ മ​ഴ കു​റ​ഞ്ഞ​തും കാ​ല​വ​ർ​ഷം വൈ​കി​യ​തും മൂ​ലം ഇ​ക്കു​റി ക​ട​ലി​ൽ മ​ത്സ്യ​ല​ഭ്യ​ത കു​റ​വാ​യി​രു​ന്നു.

ഇ​തു​മൂ​ലം ഭൂ​രി​ഭാ​ഗം ബോ​ട്ടു​ക​ളും ര​ണ്ടാ​ഴ്ച മു​ൻ​പ് ത​ന്നെ തീ​ര​ത്തെ​ത്തി​യി​രു​ന്നു. ശേ​ഷി​ച്ച ബോ​ട്ടു​ക​ൾ പ​ല​തും കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പി​നെ തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച​യും ഇ​ന്നു​മാ​യി എ​ത്തി​ച്ചേ​ർ​ന്നി​ട്ടു​ണ്ട്.


ഏ​താ​നും വ​ലി​യ ബോ​ട്ടു​ക​ളാ​ണ് ഇ​നി ക​ര​യി​ലെ​ത്താ​ൻ ശേ​ഷി​ക്കു​ന്ന​ത്. ഇ​വ ഇ​ന്ന് രാ​ത്രി​യും വ്യാ​ഴാ​ഴ്ച പ​ക​ലു​മാ​യി ഹാ​ർ​ബ​റു​ക​ളി​ലെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ.

ബോ​ട്ടു​ക​ൾ പ​ല​തും ക​ര​യി​ൽ കെ​ട്ടി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ളാ​യ അ​ന്യ സം​സ്ഥാ​ന​ക്കാ​ർ കൂ​ട്ടം​കൂ​ട്ട​മാ​യി നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാം ഇ​നി ജൂ​ലൈ അ​വ​സാ​ന​വാ​ര​ത്തോ​ടെ​യാ​കും മ​ട​ങ്ങി​യെ​ത്തു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<