"എ​ന്നാ​ലും എ​ന്‍റെ വി​ദ്യേ' ; പ്ര​തി​ക​ര​ണ​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്നെ​ന്ന് പി.​കെ.​ശ്രീ​മ​തി
"എ​ന്നാ​ലും  എ​ന്‍റെ വി​ദ്യേ' ; പ്ര​തി​ക​ര​ണ​ത്തി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്നെ​ന്ന് പി.​കെ.​ശ്രീ​മ​തി
Thursday, June 8, 2023 12:02 PM IST
ക​ണ്ണൂ​ര്‍: "എ​ന്നാ​ലും എ​ന്‍റെ വി​ദ്യേ' എ​ന്ന ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലെ പ്ര​തി​ക​ര​ണ​ത്തി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്നെ​ന്ന് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ.​ശ്രീ​മ​തി. വി​ദ്യേ നീ ​ഈ കു​ടു​ക്കി​ല്‍​പ്പെ​ട്ട​ല്ലോ എ​ന്നാ​ണ് താ​ന്‍ ഉ​ദ്ദേ​ശി​ച്ച​തെ​ന്നും ശ്രീ​മ​തി പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ മ​ഹി​ളാ അ​സോ​സി​യേ​ഷ​ന്‍ സാ​ഹി​ത്യ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം കി​ട്ടി​യ കു​ട്ടി​യാ​ണ് വി​ദ്യ. ആ ​കു​ട്ടി ഇ​ങ്ങ​നെ ചെ​യ്‌​തെ​ന്ന് കേ​ട്ട​പ്പോ​ള്‍ മനസിൽ തോന്നിയ കാര്യമാണ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ച​ത്. ആ ​പ്ര​തി​ക​ര​ണ​ത്തി​ല്‍ താ​ന്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ന്നെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.


മു​ന്‍ എ​സ്എ​ഫ്‌​ഐ നേ​താ​വു​കൂ​ടി​യാ​യ കെ.​വി​ദ്യ വ്യാ​ജ​രേ​ഖ സ​മ​ര്‍​പ്പിച്ച് ഗ​സ്റ്റ് ല​ക്ച​റ​ര്‍ ജോ​ലി ത​ര​പ്പെ​ടു​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വാ​ദ​ങ്ങ​ള്‍ ഉ​യ​രു​ന്ന​തി​നി​ടെ​യാ​ണ് ശ്രീ​മ​തി ഫേസ്ബു​ക്കി​ല്‍ പ​രി​ഹാ​സ​രൂ​പേ​ണ​യു​ള്ള പോ​സ്റ്റി​ട്ട​ത്. "എ​ന്നാ​ലും എ​ന്‍റെ വി​ദ്യേ' എ​ന്നാ​യി​രു​ന്നു മു​ന്‍ എ​സ്എ​ഫ്‌​ഐ നേ​താ​വി​നെ ട്രോ​ളി​ക്കൊ​ണ്ടു​ള്ള പോ​സ്റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<