മ​സാ​ല​ക്ക​ഥ​ക​ള്‍ മാ​ത്രം അ​ന്വേ​ഷി​ച്ചു; സോ​ളാ​ര്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​തി​രെ മു​ന്‍ ഡി​ജി​പി
മ​സാ​ല​ക്ക​ഥ​ക​ള്‍ മാ​ത്രം അ​ന്വേ​ഷി​ച്ചു; സോ​ളാ​ര്‍ അ​ന്വേ​ഷ​ണ ക​മ്മീ​ഷ​നെ​തി​രെ മു​ന്‍ ഡി​ജി​പി
Thursday, June 8, 2023 6:35 PM IST
തി​രു​വ​ന​ന്ത​പു​രം: സോ​ളാ​ര്‍ കേ​സ് അ​ന്വേ​ഷി​ച്ച ജ​സ്റ്റീ​സ് ശി​വ​രാ​ജ​ന്‍ ക​മ്മീ​ഷ​നെ​തി​രെ തു​റ​ന്ന​ടി​ച്ച് മു​ന്‍ ഡി​ജി​പി എ.​ഹേ​മ​ച​ന്ദ്ര​ന്‍. പ​ല​പ്പോ​ഴും സ​ദാ​ചാ​ര​ പോ​ലീ​സി​ന്‍റെ മാ​ന​സി​ക അ​വ​സ്ഥ​യി​ലാ​യി​രു​ന്നു ക​മ്മീ​ഷ​നെ​ന്ന് സോ​ളാ​ര്‍ കേ​സ് അ​ന്വേ​ഷ​ണ സം​ഘത​ല​വ​ന്‍ കൂ​ടി​യാ​യി​രു​ന്ന അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

നീ​തി എ​വി​ടെ എ​ന്ന പേ​രി​ല്‍ ഇ​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന ആ​ത്മ​ക​ഥ​യി​ലാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. സ്ത്രീ-​പു​രു​ഷ ബ​ന്ധ​ത്തി​ലെ മ​സാ​ല​ക്ക​ഥ​ക​ള്‍ മാ​ത്ര​മാ​ണ് ക​മ്മീ​ഷ​ന്‍ അ​ന്വേ​ഷി​ച്ച​തെ​ന്ന് പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു. ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ത​മാ​ശ​ക​ള്‍ പോ​ലും അ​രോ​ച​ക​മാ​യി​രു​ന്നു. വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​നാ​യി​രു​ന്നു ക​മ്മീ​ഷ​ന്‍റെ ശ്ര​മം.

ക​മ്മീ​ഷ​ന്‍ തെ​ളി​വി​നാ​യി ആ​ശ്ര​യി​ച്ച​ത് ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി​ക​ളെ ആ​യി​രു​ന്നു. പ്ര​തി​യാ​യ വ​നി​ത​യു​ടെ ആ​കൃ​തി​യും വ​സ്ത്ര​ധാ​ര​ണ​വും പോ​ലു​ള്ള കാ​ര്യ​ങ്ങ​ളാ​യി​രു​ന്നു തെ​ളി​വെ​ടു​പ്പി​ലെ പ്ര​ധാ​ന ചോ​ദ്യ​ങ്ങ​ള്‍.


ക​മ്മീ​ഷ​ന്‍റെ മാ​ന​സി​കാ​വ​സ്ഥ പ്ര​തി​ക​ള്‍ ന​ന്നാ​യി മു​ത​ലെ​ടു​ത്തു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​ട​ക്കം അ​ന്ത​സും മൗ​ലി​ക അ​വ​കാ​ശ​വും ഹ​നി​ക്കു​ന്ന പെ​രു​മാ​റ്റം ക​മ്മീ​ഷ​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യി.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ വി​ശ്വ​സ്ത​നാ​യ ടെ​നി ജോ​പ്പ​ന്‍റെ അ​റ​സ്റ്റ് ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ​യോ അ​ന്ന​ത്തെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​യാ​യ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍റെ​യോ അ​റി​വോ​ടെ ആ​യി​രു​ന്നി​ല്ലെ​ന്നും പു​സ്ത​ക​ത്തി​ല്‍ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<