ഫ്രാ​ൻ​സി​ൽ ക​ത്തി​യാ​ക്ര​മ​ണം; ആറ് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്
ഫ്രാ​ൻ​സി​ൽ ക​ത്തി​യാ​ക്ര​മ​ണം; ആറ് കു​ട്ടി​ക​ൾ​ക്ക് പ​രി​ക്ക്
Thursday, June 8, 2023 6:20 PM IST
പാ​രി​സ്: ഫ്രാ​ൻ​സി​ലെ ആ​ൽ​പ്സ് പ​ട്ട​ണ​ത്തി​ൽ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ കൊ​ച്ചു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ എ​ട്ട് പേ​ർ​ക്ക് പ​രി​ക്ക്. ഇ​തി​ൽ മൂ​ന്നു പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. ആ​ൽ​പ്‌​സി​ലെ ചെ​റി​യ ത​ടാ​ക​തീ​ര ന​ഗ​ര​മാ​യ അ​ന്നെ​സി​യി​ൽ വ്യാ​ഴാ​ഴ്ച പ്രാ​ദേ​ശി​ക സ​മ​യം രാ​വി​ലെ 9.45ന് ​ആ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പാ​ർ​ക്കി​ൽ ക​ളി​ക്കാ​നെ​ത്തി​യ മൂ​ന്നു വ​യ​സ് പ്രാ​യ​മു​ള്ള കു​ട്ടി​ക​ളാ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. സി​റി​യ​ന്‍ അ​ഭ​യാ​ര്‍​ഥി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.


ഞെ​ട്ടി​പ്പി​ക്കു​ന്ന സം​ഭ​വ​മാ​ണ് ന​ട​ന്ന​തെ​ന്ന് ഫ്ര​ഞ്ച് പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വ​ല്‍ മാ​ക്രോ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ​വ​രി​ൽ ആ​റ് പേ​ർ കു​ട്ടി​ക​ളാ​ണ്. ഇ​തി​ൽ ര​ണ്ട് കു​ട്ടി​ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. പ​രി​ക്കേ​റ്റ മു​തി​ർ​ന്നൊ​രാ​ളും ഗു​രു​താ​ര​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<