എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ ര​ക്ഷി​ക്കാ​ൻ സി​പി​എം ഗൂ​ഢാ​ലോ​ച​ന: കെ. ​സു​രേ​ന്ദ്ര​ൻ
എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ ര​ക്ഷി​ക്കാ​ൻ സി​പി​എം ഗൂ​ഢാ​ലോ​ച​ന: കെ. ​സു​രേ​ന്ദ്ര​ൻ
Thursday, June 8, 2023 6:25 PM IST
കൊ​ച്ചി: മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ പ​രീ​ക്ഷ​യി​ൽ കൃ​ത്രി​മം കാ​ണി​ച്ച എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യെ ര​ക്ഷി​ക്കാ​ൻ സി​പി​എം ഗു​ഢാ​ലോ​ച​ന ന​ട​ത്തു​ക​യാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ൻ.

ജോ​ലി​ക്ക് കൃ​ത്രി​മ രേ​ഖ​യു​ണ്ടാ​ക്കി​യ കെ.​വി​ദ്യ​യെ ത​ള്ളി​പ്പ​റ​ഞ്ഞ് പി.​എം.​ആ​ർ​ഷോ​യെ ര​ക്ഷി​ക്കാ​നാ​ണ് സി​പി​എം നീ​ക്കം ന​ട​ത്തു​ന്ന​ത്. എ​സ്എ​ഫ്ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കൊ​ടും ക്രി​മി​ന​ലാ​ണ്. ഏ​തെ​ങ്കി​ലും ഒ​ന്നോ ര​ണ്ടോ വ്യ​ക്തി​ക​ൾ ചേ​ർ​ന്ന് ന​ട​ത്തി​യ ത​ട്ടി​പ്പ​ല്ല ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന​ത്.

പ​ല കോ​ള​ജ് അ​ധി​കൃ​ത​ർ​ക്കും ഇ​ത്ത​രം ത​ട്ടി​പ്പി​ൽ ബ​ന്ധ​മു​ണ്ട്. എ​സ്എ​ഫ്ഐ​യും സി​പി​എം അ​നു​കൂ​ല അ​ധ്യാ​പ​ക സം​ഘ​ട​നാ നേ​താ​ക്ക​ളും അ​റി​ഞ്ഞാ​ണ് ത​ട്ടി​പ്പെ​ല്ലാം ന​ട​ക്കു​ന്ന​ത്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ഇ​ത്ത​രം ത​ട്ടി​പ്പു​ക​ൾ ന​ട​ക്കു​ന്നു​ണ്ട്.


സി​പി​എം ഉ​ന്ന​ത നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണി​തെ​ന്ന് പ്ര​തി​ക​ളെ സം​ര​ക്ഷി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ ക​ണ്ടാ​ൽ മ​ന​സി​ലാ​കും. ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പ്ര​ഹ​സ​ന​മാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല അ​സി​സ്റ്റ​ൻ​ഡ് ഗ്രേ​ഡ് ത​ട്ടി​പ്പ് മു​ത​ൽ പോ​ലീ​സ് അ​ന്വേ​ഷി​ച്ച എ​ല്ലാ കേ​സി​ലെ​യും കു​റ്റ​വാ​ളി​ക​ൾ ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ഇ​ത്ര​യും തെ​റ്റാ​യ കാ​ര്യ​ങ്ങ​ൾ പു​റ​ത്തു​വ​രേ​ണ്ട​ത് ജ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​മാ​ണ്.

സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<