മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ ഓ​ട്ടോ​ണ​മ​സ് പ​ദ​വി പി​ൻ​വ​ലി​ക്ക​ണം; യു​ജി​സി​ക്കും ഗ​വ​ർ​ണ​ർ​ക്കും നി​വേ​ദ​നം
മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ ഓ​ട്ടോ​ണ​മ​സ് പ​ദ​വി പി​ൻ​വ​ലി​ക്ക​ണം; യു​ജി​സി​ക്കും ഗ​വ​ർ​ണ​ർ​ക്കും നി​വേ​ദ​നം
Thursday, June 8, 2023 9:55 PM IST
കൊ​ച്ചി: മാ​ർ​ക്ക് ലി​സ്റ്റ് വി​വാ​ദ​ത്തി​നു പി​ന്നാ​ലെ എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജി​ന്‍റെ ഓ​ട്ടോ​ണ​മ​സ് പ​ദ​വി പി​ൻ​വ​ലി​ക്കാ​ൻ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി യു​ജി​സി​യ്ക്കും ഗ​വ​ർ​ണ​ർ​ക്കും നി​വേ​ദ​നം ന​ൽ​കി.

കോ​ള​ജി​ലെ ഒ​രു വി​ഭാ​ഗം അ​ധ്യാ​പ​ക​രു​ടെ​യും അ​ന​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി സം​ഘ​ട​നാ നേ​താ​ക്ക​ളു​ടെ​യും നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് കോ​ള​ജി​ന്‍റെ ഭ​ര​ണ​വും പ​രീ​ക്ഷാ ന​ട​ത്തി​പ്പ് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ക്കാ​ദ​മി​ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​ത്. ഇ​തി​ന്‍റെ തെ​ളി​വാ​ണ് കോ​ള​ജി​ൽ ഈ ​അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ളെ​ന്ന് സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാ​മ്പ​യി​ൻ ക​മ്മി​റ്റി നി​വേ​ദ​ന​ത്തി​ൽ പ​റ​യു​ന്നു.


ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ന​ട​ക്കു​ന്ന ആ​സൂ​ത്രി​ത​മാ​യ ത​ട്ടി​പ്പു​ക​ളേ​ക്കു​റി​ച്ച് സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണ​ത്തി​ന് സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം. ഓ​ട്ടോ​ണ​മ​സ് പ​ദ​വി ന​ൽ​കേ​ണ്ട നി​ല​യി​ലേ​ക്ക് ന​മ്മു​ടെ പൊ​തു​സ​മൂ​ഹം ഉ​യ​ർ​ന്നി​ട്ടി​ല്ല എ​ന്ന​തു​കൊ​ണ്ട് ഭാ​വി​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള ക്ര​മ​ക്കേ​ടു​ക​ൾ വ്യാ​പ​ക​മാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

കോ​ളേ​ജി​ന്‍റെ ഒ​ട്ടോ​ണ​മ​സ് പ​ദ​വി പി​ൻ​വ​ലി​ച്ച് പ​രീ​ക്ഷാ ന​ട​ത്തി​പ്പു​ൾ​പ്പെ​ടെ​യു​ള്ള ചു​മ​ത​ല എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് സ​മി​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.
Related News
<