കരിപ്പൂരില്‍ 1.15 കോടിയുടെ സ്വര്‍ണവേട്ട
Friday, June 9, 2023 11:44 AM IST
കോഴിക്കോട്: കരിപ്പുര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. 2,085 ഗ്രാം സ്വര്‍ണമിശ്രിതം കസ്റ്റംസ് പിടികൂടി. ഒരു കോടി 15 ലക്ഷം രൂപ വിലമതിക്കുമിതിന്.
കാസര്‍ഗോഡ് മൊഗ്രാല്‍ പുത്തൂര്‍ സ്വദേശിയായ റിയാസ് അഹമ്മദ്, കോഴിക്കോട് നരിക്കുനി സ്വദേശിയായ സുഹൈല്‍ എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കാപ്സ്യൂള്‍ രൂപത്തിലാണ് ഇവര്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.