ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടു; അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത
ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ടു; അ​ടു​ത്ത അ​ഞ്ച് ദി​വ​സം വ്യാ​പ​ക മ​ഴ​യ്ക്ക് സാ​ധ്യ​ത
Friday, June 9, 2023 2:58 PM IST
തി​രു​വ​ന​ന്ത​പു​രം: ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ല്‍ ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട​താ​യി കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. അ​ടു​ത്ത 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ന്യൂ​ന​മ​ര്‍​ദ്ദം ശ​ക്ത​പ്രാ​പി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍.

ഇ​തോ​ടെ അ​ടു​ത്ത അ​ഞ്ചു ദി​വ​സം സം​സ്ഥാ​ന​ത്ത് ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ക​ന​ത്ത മ​ഴ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വെ​ള്ളി, ശ​നി, ഞാ​യ​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്.

മ​ധ്യ​കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​നു മു​ക​ളി​ല്‍ അ​തി​തീ​വ്ര ചു​ഴ​ലി​ക്കാ​റ്റാ​യി സ്ഥി​തി ചെ​യ്യു​ന്ന ബി​പോ​ര്‍​ജോ​യ് അ​ടു​ത്ത 36 മ​ണി​ക്കൂ​റി​ല്‍ വീ​ണ്ടും ശ​ക്തി പ്രാ​പി​ച്ച് വ​ട​ക്ക് കി​ഴ​ക്ക് ദി​ശ​യി​ലും തു​ട​ര്‍​ന്നു​ള്ള മൂ​ന്ന് ദി​വ​സം വ​ട​ക്ക് പ​ടി​ഞ്ഞാ​റു ദി​ശ​യി​ലും സ​ഞ്ച​രി​ക്കാ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു.


സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ അ​ടു​ത്ത മൂ​ന്ന് ദി​വ​സ​ത്തേ​യ്ക്ക് യെ​ല്ലോ അ​ല​ര്‍​ട്ടു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഇ​ന്ന് തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട,ആ​ല​പ്പു​ഴ, കോ​ട്ട​യം, ഇ​ടു​ക്കി, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടു​ണ്ട്.

ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട,ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​ത്. ഞാ​യ​റാ​ഴ്ച പ​ത്ത​നം​തി​ട്ട,ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<