ഫൈ​സ​ര്‍ മേ​ധാ​വി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; കേ​ര​ള​ത്തി​ല്‍ ശാ​ഖ തു​ട​ങ്ങി​യേ​ക്കും
ഫൈ​സ​ര്‍ മേ​ധാ​വി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; കേ​ര​ള​ത്തി​ല്‍ ശാ​ഖ തു​ട​ങ്ങി​യേ​ക്കും
Saturday, June 10, 2023 1:56 PM IST
ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ലെ പ്ര​മു​ഖ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ക​മ്പ​നി​യാ​യ ഫൈ​സ​റി​ന്‍റെ
മേ​ധാ​വി​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ലോ​ക കേ​ര​ള സ​ഭാ സ​മ്മേ​ള​നം ന​ട​ക്കു​ന്ന ന്യൂ​യോ​ര്‍​ക്കി​ലെ മാ​രി​യ​റ്റ് മ​ര്‍​ക്വേ ഹോ​ട്ട​ലി​ല്‍ വ​ച്ചാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച.

ഫൈ​സ​റി​ന്‍റെ സീ​നി​യ​ര്‍ വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഡോ. ​രാ​ജാ മ​ന്‍​ജി​പു​ടി, ഡോ. ​ക​ണ്ണ​ന്‍ ന​ട​രാ​ജ​ന്‍, ഡോ ​സ​ന്ദീ​പ് മേ​നോ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യ​മ​ന്ത്രി​യു​മാ​യു​ള്ള യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ചെ​ന്നൈ​യി​ലു​ള്ള ഫൈ​സ​റി​ന്‍റെ ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ ഒ​രു ശാ​ഖ കേ​ര​ള​ത്തി​ല്‍ തു​ട​ങ്ങു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്രാ​രം​ഭ ച​ര്‍​ച്ച​ക​ള്‍ ന​ട​ന്ന​താ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

പ്രീ ​ക്ലി​നി​ക്ക​ല്‍ ഗ​വേ​ഷ​ക രം​ഗ​ത്ത് കേ​ര​ള​ത്തി​ന് ന​ല്‍​കാ​വു​ന്ന സം​ഭാ​വ​ന​ക​ളെ പ​റ്റി ഫൈ​സ​ര്‍ മേധാവികൾ ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. ബ​യോ​ടെ​ക്‌​നോ​ള​ജി, ബ​യോ ഇ​ന്‍​ഫോ​മാ​റ്റി​ക്‌​സ്, സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്, അ​പ്പൈ​ഡ് മാ​ത്ത​മാ​റ്റി​ക്‌​സ് മേ​ഖ​ല​യി​ലു​ള്ള കേ​ര​ള​ത്തി​ലെ ഗ​വേ​ഷ​ണ സ​മ്പ​ത്ത് ഫ​ല​പ്ര​ദ​മാ​യി എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കാ​മെ​ന്നും സം​ഘം ച​ര്‍​ച്ച ചെ​യ്തു.


ആ​രോ​ഗ്യരം​ഗ​ത്തെ കേ​ര​ള​ത്തി​ന്‍റെ നേ​ട്ട​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന്‍റ ഭാ​ഗ​ത്തു നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ര്‍ വി​ശ​ദീ​ക​രി​ച്ചു. അ​ടു​ത്തി​ടെ പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്ത ഡി​ജി​റ്റ​ല്‍ സ​യ​ന്‍​സ് പാ​ര്‍​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍​ത്തി​ക്കാ​നു​ള്ള താ​ല്‍​പ​ര്യ​വും ഫൈ​സ​ര്‍ പ്ര​തി​നി​ധി​ക​ള്‍ പ​ങ്കു​വെ​ച്ചു.

അ​ടു​ത്ത​പ​ടി​യാ​യി സെ​പ്റ്റം​ബ​റി​ന​കം ഫൈ​സ​റി​ന്‍റെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​തി​നി​ധി സം​ഘം സം​സ്ഥാ​നം സ​ന്ദ​ര്‍​ശി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

മു​ഖ്യ​മ​ന്ത്രി​ക്ക് പു​റ​മേ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യ്, പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി സു​മ​ന്‍ ബി​ല്ല, ഡോ. ​ജോ​ണ്‍ ബ്രി​ട്ടാ​സ് എം​പി, ഐ​ടി സെ​ക്ര​ട്ട​റി ഡോ. ​ര​ത്ത​ന്‍.​യു.​ഖേ​ല്‍​ക്ക​ര്‍, സ്‌​നേ​ഹി​ല്‍ കു​മാ​ര്‍ സിം​ഗ്, സ്റ്റാ​ര്‍​ട്ട​പ്പ് മി​ഷ​ന്‍ സി​ഇ​ഒ അ​നൂ​പ് അം​ബി​ക എ​ന്നി​വ​രാ​ണ് ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<