കോഴിക്കോട് രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു
Saturday, June 10, 2023 6:41 PM IST
കോഴിക്കോട്: കൊടിയത്തൂരിൽ രണ്ട് കുട്ടികൾക്ക് നീർനായയുടെ കടിയേറ്റു. കൊടിയത്തൂർ സ്വദേശികളായ റാബിൻ (13), അദ്ഹം (13) എന്നിവർക്കാണ് കടിയേറ്റത്.
കാരാട്ട് പുഴയിൽ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു സംഭവം. കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.