ഇന്ത്യ 100 ശതമാനവും ജയിക്കും: മുഹമ്മദ് ഷമി
Sunday, June 11, 2023 1:30 PM IST
ലണ്ടൻ: ഐസിസി ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ 100 ശതമാനവും വിജയിക്കുമെന്ന് പേസർ മുഹമ്മദ് ഷമി. അവസാന ദിവസം 280 റൺസ് പിന്തുടർന്ന് ഇന്ത്യ ജയിക്കും. ഈ ലക്ഷ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടുള്ള കാര്യമല്ലെന്നും വാർത്താ സമ്മേളനത്തിൽ ഷമി പറഞ്ഞു.
"100 ശതമാനം എല്ലാവരും വിശ്വസിക്കുന്നത് ഞായറാഴ്ച നമ്മൾ ജയിക്കുമെന്ന് തന്നെയാണ്. കാരണം ഞങ്ങൾ പോരാളികളാണ്. ഞങ്ങൾ ലോകമെമ്പാടും മികച്ച പ്രകടനം നടത്തുന്നു. ഇവിടെ മാത്രമല്ല. അതിനാൽ, ഞങ്ങൾ വിശ്വസിക്കുന്നു, ഒരുമിച്ച്നിന്ന് ഈ മത്സരം വിജയിക്കും'- ഷമി പറഞ്ഞു.
നാലാം ദിവസം കളി നിർത്തുന്പോൾ മൂന്ന് വിക്കറ്റിന് 164 എന്ന നിലയിലാണ് ഇന്ത്യ. അജിങ്ക്യ രഹാനെയും (20) വിരാട് കോഹ്ലിയുമാണ് (44) ക്രീസിൽ. സ്കോർ: ഓസ്ട്രേലിയ 469, 270/8 ഡിക്ലയേർഡ്. ഇന്ത്യ 296.