മോൻസൻ പീഡിപ്പിക്കുന്പോൾ സുധാകരനുണ്ടായിരുന്നു; ചോദ്യം ചെയ്യുന്നത് പോക്സോ കേസിലെന്ന് എം.വി.ഗോവിന്ദന്
Sunday, June 18, 2023 7:15 PM IST
തിരുവനന്തപുരം: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ മോന്സന് മാവുങ്കല്‍ ലൈംഗിക പീഡനത്തിന് ഇരയാക്കുന്പോൾ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അവിടെയുണ്ടായിരുന്നെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്. സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് പോക്സോ കേസിലാണെന്നും ഗോവിന്ദൻ പറഞ്ഞു.
മോന്സന് പീഡിപ്പിക്കുമ്പോള്‍ സുധാകരന് അവിടെയുണ്ടായിരുന്നെന്നാണ് അതിജീവിതയുടെ മൊഴി. സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത് ഈ കേസിലാണ്. താന്‍ പറയുന്നത് പത്രത്തിലുള്ള കാര്യമാണ്. പീഡനവിവരം അറിയിച്ചിട്ടും സുധാകരന് ഇടപെട്ടില്ലെന്നാണ് വാര്‍ത്തയെന്നും ഗോവിന്ദന് പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ ശനിയാഴ്ച എറണാകുളം പോക്സോ കോടതി മോന്സന് മാവുങ്കലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. ഇയാളുടെ ജീവനക്കാരിയുടെ മകളെ നിരന്തരം പീഡിപ്പിച്ചെന്നാണ് കേസ്.