യുഎസ് സൈനികൻ കസ്റ്റഡിയിൽ; സ്ഥിരീകരിച്ച് ഉത്തരകൊറിയ
Friday, August 4, 2023 8:02 AM IST
പ്യോംഗ്യാംഗ്: അമേരിക്കൻ സൈനികൻ ട്രാവിസ് കിംഗ് തങ്ങളുടെ കസ്റ്റഡിയിലുള്ളതായി ഉത്തരകൊറിയ സ്ഥിരീകരിച്ചു. കൊറിയകൾക്കിടയിലെ നിസൈനീകൃത മേഖല നിയന്ത്രിക്കുന്ന യുഎൻ കമാൻഡ് ആണ് ഇക്കാര്യം അറിയിച്ചത്.
ഇയാളെ വിട്ടുകിട്ടാനുള്ള ശ്രമം തുടരുന്ന പശ്ചാത്തലത്തിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവിടാനാവില്ലെന്നും പറഞ്ഞു. അതേസമയം, ട്രാവിസിന്റെ കാര്യത്തിൽ ഉത്തരകൊറിയ ചർച്ചയ്ക്കു തയാറാണെന്ന സൂചനയുണ്ട്.
ദക്ഷിണകൊറിയയിൽ സേവനം അനുഷ്ഠിച്ചിരുന്ന ട്രാവിസ് ജൂലൈ 18നാണ് ഉത്തരകൊറിയയിലേക്കു കടന്നത്.