പലസ്തീനി യുവാവിന്റെ വെടിയേറ്റ് ഇസ്രയേലി പട്രോൾ ഓഫീസർ കൊല്ലപ്പെട്ടു
Sunday, August 6, 2023 3:24 AM IST
ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിൽ നിന്നുള്ള പലസ്തീൻ വംശജനായ യുവാവിന്റെ വെടിയേറ്റ് ഇസ്രയേൽ പട്രോൾ യൂണിറ്റ് ഓഫീസർ കൊല്ലപ്പെട്ടു.
ടെൽ അവീവ് നഗരമധ്യത്തിലെ റോഡിൽ വച്ച് ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട യുവാവിനെ ചോദ്യംചെയ്യാൻ തുടങ്ങുന്നതിനിടെ ഇയാൾ ഓഫീസർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
27 വയസുള്ള യുവാവ് ആണ് വെടിവയ്പ് നടത്തിയതെന്നും ഇയാളെ മറ്റൊരു പട്രോൾ ഓഫീസർ വെടിവച്ച് കൊലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു.
ആക്രമണത്തെ അഭിനന്ദിച്ച് ഹമാസ് രംഗത്തെത്തിയെങ്കിലും സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.