ഓണത്തിരക്കിനിടെ ഇ-പോസ് പണിമുടക്കി; റേഷന്‍ വിതരണം പ്രതിസന്ധിയില്‍
Sunday, August 27, 2023 10:06 AM IST
തിരുവനന്തപുരം:ഓണത്തിരക്കിനിടെ സംസ്ഥാനത്ത് ഇ-പോസ് മെഷീന് വീണ്ടും തകരാറില്‍. ഒടിപി വഴി മാത്രമാണ് പലയിടത്തും ഇപ്പോള്‍ റേഷന്‍ വിതരണം പുരോഗമിക്കുന്നത്.
ഇതോടെ ഓണം സ്പെഷ്യല്‍ അരി വിതരണവും കിറ്റ് വിതരണവും പ്രതിസന്ധിയിലായേക്കും. ആകെ കിറ്റുകളുടെ പത്തിലൊന്ന് മാത്രമാണ് ഇതുവരെ വിതരണം ചെയ്യാനായത്.
കിറ്റില്‍ ഉള്‍പ്പെടുത്തേണ്ട സാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിതരണം മുടങ്ങിയത്. സംസ്ഥാനത്തെ എഎവൈ കാര്‍ഡുടമകള്‍, ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാര്‍ എന്നിവര്‍ ഉള്‍പ്പെടെ 6,07,691 പേര്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്യുമെന്നാണു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്.