പാസ്പോർട്ട് വെരിഫിക്കേഷന് കൈക്കൂലി; പോലീസുകാരൻ വിജിലൻസ് പിടിയിൽ
Sunday, August 27, 2023 10:20 PM IST
ചക്കരക്കൽ: പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങുന്നതിനിടയിൽ ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസുകാരൻ വിജിലൻസ് പിടിയിൽ.
ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ കെ.വി. ഉമർ ഫാറൂഖിനെയാണ് വിജിലൻസ് പിടികൂടിയത്.
പാസ്പോർട്ട് വെരിഫിക്കേഷന് വേണ്ടി ചക്കരക്കൽ സ്വദേശിയിൽനിന്ന് ആയിരം രൂപ ആവശ്യപ്പെട്ട തിനെത്തുടർന്ന് വിജിലൻസ് ഡിവൈഎസ്പിക്ക് പരാതി നൽകുകയായിരുന്നു.
തുടർന്ന് ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ചക്കരക്കൽ ഗവ. ആശുപത്രിക്ക് മുൻവശം വച്ച് ഫിനോഫ്ത്തലിൻ പുരട്ടിയ രണ്ടു 500 രൂപയുടെ നോട്ട് കൈമാറുമ്പോൾ വിജിലൻസ് കൈയോടെ പിടികൂടുകയായിരിന്നു. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് രാത്രി ഏഴോടെ അറസ്റ്റ് രേഖപ്പെടുത്തി.