പാക് നാവികസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണ് മൂന്ന് പേർ മരിച്ചു
Monday, September 4, 2023 6:14 PM IST
ഇസ്ലമാബാദ്: പാക്കിസ്ഥാൻ നാവികസേനയുടെ ഹെലികോപ്റ്റർ പരിശീലന പറക്കലിനിടെ തകർന്നുവീണ് മൂന്ന് പേർ മരിച്ചു. ബലൂചിസ്ഥാൻ പ്രവിശ്യയിലെ തുറമുഖ നഗരമായ ഗ്വാദറിലായിരുന്നു സംഭവം.
പ്രാദേശിക സമയം രാവിലെ 10:00 ന് പറന്നുയരുന്നതിനിടെയാണ് സീ കിംഗ് ഹെലികോപ്റ്റർ തകർന്നുവീണത്. എഞ്ചിനിൽ തീപിടിച്ചതിനെ തുടർന്ന് പിൻഭാഗം തകർന്നു വീഴുകയായിരുന്നു.