സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം; പരാതി നൽകി പി.കെ. ശ്രീമതി
Tuesday, September 5, 2023 6:21 AM IST
തിരുവനന്തപുരം: സാമൂഹ്യ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നതായി ആരോപിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പോലീസില്‍ പരാതി നല്കി.
തിരുവോണത്തിന് വീട്ടിൽ ബീഫും മീനും വിളമ്പുമെന്ന് ശ്രീമതി പറഞ്ഞതായാണ് വ്യാജപ്രചരണം. പി.കെ. ശ്രീമതിയുടെ ഫോട്ടോ സഹിതമാണ് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം നടക്കുന്നത്.
മതസ്പർദ്ധ ഉണ്ടാക്കാനുള്ള നീക്കമാണിതെന്ന് പി.കെ. ശ്രീമതി പരാതിയിൽ ആരോപിച്ചു. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.