കൊ​ച്ചി: എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ മു​മ്പ് ജോ​ലി ചെ​യ്ത മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍​ക്കെ​തി​രേ യു​വ വ​നി​താ ഡോ​ക്ട​ര്‍ ന​ല്‍​കി​യ ലൈം​ഗി​കാ​തി​ക്ര​മ പ​രാ​തി​യി​ല്‍ പോ​ലീ​സ് മൊ​ഴി​യെ​ടു​ത്തു. ഫോ​ണി​ലൂ​ടെ​യാ​ണ് സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് മൊ​ഴി​യെ​ടു​ത്ത​ത്. നിലവിൽ വി​ദേ​ശ​ത്താണ് വ​നി​താ ഡോ​ക്ടർ.

സ​ര്‍​ജ​ന്‍​സി ചെ​യ്യു​ന്ന കാ​ല​ത്ത് മു​തി​ര്‍​ന്ന ഡോ​ക്ട​ര്‍ ക​ട​ന്നു​പി​ടി​ക്കു​ക​യും ബ​ല​മാ​യി മു​ഖ​ത്ത് ചും​ബി​ക്കു​ക​യും ചെ​യ്​തെന്നാണ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ​ വ​നി​താ ഡോ​ക്ട​ര്‍ ആ​രോ​പിച്ചത്. 2019 ഫെ​ബ്രു​വ​രി​യി​ലാണ് കേസിനാസ്പദമായ സംഭവം.

പി​ന്നീ​ട് വ​നി​താ ഡോ​ക്ട​റു​ടെ പ​രാ​തി​യി​ല്‍ ആ​ലു​വ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ ജ​ന​റ​ല്‍ ഫി​സി​ഷ്യ​ന്‍ ഡോ. ​ജി. മ​നോ​ജി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ക്കുകയായിരുന്നു.

ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ജോ​ലി ചെ​യ്തി​രു​ന്ന കാ​ല​ത്തെ രേ​ഖ​ക​ള്‍ പോ​ലീ​സ് ശേ​ഖ​രി​ക്കും. തു​ട​ര്‍​ന്ന് ചോ​ദ്യം ചെ​യ്യലിന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് മ​നോ​ജി​ന് നോ​ട്ടീ​സ് ന​ല്‍​കും.

നേ​ര​ത്തെ, വ​നി​താ ഡോ​ക്ട​റു​ടെ പോ​സ്റ്റ് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജും വി​ഷ​യ​ത്തി​ല്‍ ഇ​ട​പെ​ട്ടി​രു​ന്നു. പ​രാ​തി​യി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്കു മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.