മുംബൈ: നെഞ്ചുവേദനയെ തുടര്‍ന്ന് 27കാരനായ ബോഡി ബിള്‍ഡര്‍ മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അജന്‍ക്യ കദാം മരിച്ചത് ഹൃദയാഘാതം മൂലമാണെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

നലാസോപര ഈസ്റ്റിലെ ആരം കോളനിയിലാണ് യുവാവ് താമസിച്ചിരുന്നത്. 75 കിലോഗ്രാം വിഭാഗത്തില്‍ നിരവധി തവണ വിജയിച്ച വ്യക്തി കൂടിയാണ് അജിന്‍ക്യ.

ശനിയാഴ്ച വീട്ടില്‍വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ അവിടേയ്ക്ക് എത്തും മുന്‍പ് തന്നെ അജിന്‍ക്യ മരിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.