എഎപി വിട്ട ഗോത്രവർഗ നേതാവ് അർജുൻ രത്വ കോൺഗ്രസിൽ
Wednesday, September 13, 2023 1:25 AM IST
അഹമ്മദാബാദ്: ഗുജറാത്തിൽ ആം ആദ്മി പാർട്ടിയിൽ നിന്നു രാജിവച്ച ഗോത്രവർഗ നേതാവ് അർജുൻ രത്വ ഇന്നലെ കോൺഗ്രസിൽ ചേർന്നു.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യമാണു തനിക്കുള്ളതെന്ന് രത്വ പറഞ്ഞു.
എഎപി ഗുജറാത്ത് യൂണിറ്റ് വൈസ് പ്രസിഡന്റായിരുന്നു രത്വ. ഒരു ദശകത്തോളം എഎപിയിൽ പ്രവർത്തിച്ച രത്വ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്.