സാമ്പത്തിക പ്രതിസന്ധി; അടിയന്തരപ്രമേയത്തില്‍ ഉച്ചയ്ക്ക് ചര്‍ച്ച
Wednesday, September 13, 2023 10:31 AM IST
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധിയില്‍ നിയമസഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യും. ഉച്ചയ്ക്ക് ഒന്നിനാണ് പ്രത്യേക ചര്‍ച്ച നടക്കുക. രണ്ട് മണിക്കൂറാണ് ചര്‍ച്ച.
സംസ്ഥാനത്തെ അതിരൂക്ഷ സാമ്പത്തിക പ്രതിസന്ധി സഭ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം അടിയന്തരപ്രമേയത്തില്‍ ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ് ഈ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.
എന്നാല്‍ വിഷയം പലവട്ടം ചര്‍ച്ച ചെയ്തതാണെന്നും എല്ലാ കാര്യങ്ങളും എല്ലാവര്ക്കും അറിയമെന്നും ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ വിമര്‍ശനത്തോട് പ്രതികരിച്ചു. കേന്ദ്ര സർക്കാരിന് കേരളത്തോടുള്ള സമീപനം അടക്കമുള്ള കാര്യങ്ങള്‍ പല ഘട്ടങ്ങളിലായി ചര്‍ച്ച ചെയ്തതാണ്. പക്ഷേ വിഷയത്തില്‍ നോട്ടീസ് നല്കിയ സ്ഥിതിക്ക് ചര്‍ച്ചയാകാം എന്നദ്ദേഹം അറിയിച്ചു.
തുടർന്ന് വിഷയത്തില്‍ വിശദമായ ചര്‍ച്ച ഉച്ചയ്ക്ക് ഒന്നിന് നടത്താൻ തീരുമാനിക്കുകയായിരുന്നു.