അക്രമകാരികളായ എല്ലാ മൃഗങ്ങളേയും കൊല്ലാനുള്ള ഉത്തരവിറക്കാനാകില്ല: മന്ത്രി
Thursday, September 14, 2023 4:20 AM IST
തിരുവനന്തപുരം: കാട്ടുപന്നികളെ ഉപാധികളോടെ കൊല്ലാനുള്ള ഉത്തരവിറക്കിയതു പോലെ അക്രമകാരികളായ മറ്റെല്ലാ മൃഗങ്ങളെയും കൊല്ലാനുള്ള നിയമഭേദഗതി വരുത്താനാവില്ലെന്നു മന്ത്രി എ.കെ. ശശീന്ദ്രൻ നിയമസഭയിൽ പറഞ്ഞു. മനുഷ്യസാധ്യമല്ലാത്ത ഉപാധികളോടെയേ ഇത്തരം ഭേദഗതി സാധ്യമാക്കാനാകൂ.
ഉപാധികളിൽ മാറ്റം വരുത്തിയാലേ കർഷകർക്ക് ഇതു പ്രയോജനം ചെയ്യൂ. അക്രമകാരികളായ കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് അധികാരം നൽകി ഉത്തരവിറക്കിയെങ്കിലും അത് പ്രായോഗികമായി നടപ്പാക്കാൻ ഏറെ ബുദ്ധിമുട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.