നെല്‍കര്‍ഷകര്‍ക്ക് പണം നല്കുന്നതില് കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് കൃഷിമന്ത്രി; അടിയന്തരപ്രമേയം തള്ളി
Thursday, September 14, 2023 2:00 PM IST
തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന്റെ പണം സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കിയില്ലെന്ന് വിമര്‍ശനമുന്നയിച്ച നടന് ജയസൂര്യയെയും കൃഷ്ണപ്രസാദിനെയും നിയമസഭയിലും വിമര്‍ശിച്ച് കൃഷിമന്ത്രി പി.പ്രസാദ്.
മാസങ്ങള്‍ക്ക് മുമ്പേ മുഴുവന്‍ പണവും വാങ്ങിയ ആളുടെ പേരിലാണ് സിനിമാതാരം പുതിയ തിരക്കഥ മെനഞ്ഞത്. നടന്റെ തിരക്കഥ ഒന്നാം ദിവസം വീണ പടം പോലെ തകര്‍ന്നെന്നും മന്ത്രി പറഞ്ഞു.
കൃഷിയെ തകര്‍ത്ത സര്‍ക്കാരിന്റെ കെടുകാര്യസ്ഥത ഉന്നയിച്ചുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി. അതേസമയം നെല്‍കര്‍ഷകര്‍ക്ക് പണം നല്കുന്നതില് കാലതാമസം ഉണ്ടായതായി മന്ത്രി സമ്മതിച്ചു.
കോടികള്‍ പ്രഖ്യാപിച്ച കുട്ടനാട് പാക്കേജ് പോലും നടപ്പാക്കിയില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വിമര്‍ശനം. സംഭരിച്ച നെല്ലിന്റെ പണം കിട്ടാത്തതുകൊണ്ട് രണ്ടാമത്തെ വിളവെടുക്കാന്‍ പറ്റാതെ പാലക്കാടും കുട്ടനാടും ഉള്‍പ്പെടെയുള്ള മേഖലയിലുള്ള കര്‍ഷകര്‍ പരിതാപകരമായ അവസ്ഥയിലേക്ക് പോയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പറഞ്ഞു.
റബര്‍ താങ്ങുവില നടപ്പാക്കിയില്ല, പച്ചത്തേങ്ങാ സംഭരണം വഴിമുട്ടി തുടങ്ങിയ കാര്യങ്ങളും സര്‍ക്കാരിന്റെ പരാജയത്തിന്റെ ഉദാഹരണാണെന്ന് സതീശന് ചൂണ്ടിക്കാട്ടി. അടിയന്തരപ്രമേയം തള്ളിയതോടെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി.