"പ്രതി നായിക'; ആത്മകഥയുമായി സരിത എസ്. നായര്‍
Friday, September 15, 2023 12:41 PM IST
തിരുവനന്തപുരം: സോളാര്‍ വിവാദങ്ങള്‍ കത്തിനില്‍ക്കെ ആത്മകഥയുമായി സരിത എസ്. നായര്‍ എത്തുന്നു. 'പ്രതി നായിക' എന്നു പേരിട്ടിരിക്കുന്ന പുസ്തകം തയാറാക്കുന്നത് കൊല്ലം ആസ്ഥാനമായ റെസ്പോന്‍സ് ബുക്ക് ആണ്.
ആത്മകഥയുടെ കവര്‍പേജ് ഫേസ്ബുക്കിലൂടെ സരിത പങ്കുവച്ചു. "ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടുപോയവയും' എന്നാണ് പുസ്തകത്തെ പറ്റി സരിത കുറിച്ചിരിക്കുന്നത്.
ഉമ്മന്‍ചാണ്ടിക്കെതിരായ സോളാര്‍ ഗൂഢാലോചനയില്‍ ആരൊക്കെ എന്ന ചര്‍ച്ച കേരള രാഷ്ട്രീയത്തില്‍ ഉയര്ന്നുനിൽക്കുന്ന സാഹചര്യത്തിലാണ് പുസ്തകവുമായി സരിത എത്താന്‍ പോകുന്നത്. കോളിളക്കം സൃഷ്ടിക്കാനിടയുള്ള ഉള്ളടക്കം പുസ്തകത്തിലുണ്ടാകുമോ എന്നതും ചര്‍ച്ചയായി മാറുകയാണ്.