വയനാട്ടില്‍ യുവാവ് ജീവനൊടുക്കി; ലോണ്‍ ആപ്പ് ആത്മഹത്യയെന്ന് സംശയം
Saturday, September 16, 2023 3:02 PM IST
വയനാട്: അരിമുള സ്വദേശിയായ യുവാവിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ലോട്ടറി വില്‍പ്പനക്കാരനായ അജയ് രാജ് ആണ് മരിച്ചത്. ലോണ്‍ ആപ്പ് ഭീഷണിമൂലം ജീവനൊടുക്കിയെന്നാണ് സംശയം.
അജയ് രാജ് ആപ്പില്‍ നിന്നും ലോണ്‍ എടുത്തിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞു. പണം തിരിച്ചടയ്ക്കാന്‍ വ്യാജചിത്രം ഉയോഗിച്ച് ഭീഷണിപ്പെടുത്തി എന്നും അവര്‍ വെളിപ്പെടുത്തി. ഒരു സുഹൃത്തിന് ഇദ്ദേഹത്തിന്റെ വ്യാജ അശ്ലീലചിത്രം ലഭിച്ചതായി പോലീസ് പറഞ്ഞു.
വെള്ളിയാഴ്ച പതിവുപോലെ ലോട്ടറി എടുക്കാനായി പോയതായിരുന്നു അജയ് രാജ്. ഇദ്ദേഹത്തെ പിന്നീട് ഫോണില്‍ ലഭിക്കാതെ വന്നപ്പോള്‍ നടത്തിയ തിരച്ചിലിനൊടുവില്‍ അരിമുള എസ്റ്റേറ്റിന് സമീപം വാഹനം ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അജയ് രാജിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സംഭവത്തില്‍ പോലീസ് അ്വേഷണം ആരംഭിച്ചു. അജയ്രാജിന്റെ ഫോണ്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തു. വ്യാജ അശ്ലീലചിത്രം ലഭിച്ച സുഹൃത്തില്‍നിന്നും വിവരം ശേഖരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞദിവസം, കടമക്കുടിയില്‍ രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ ഓണ്‍ലൈന്‍ വായ്പാ ആപ്പുകളുടെ ഭീഷണിയെന്ന വിവരം പുറത്തുവന്നിരുന്നു. വലിയ കടമക്കുടി മാടശേരി വീട്ടില്‍ നിജോ (39), ഭാര്യ ശില്പ(29), മക്കളായ ഏബല്‍(എട്ട്), ആരോണ്‍ (ആറ്) എന്നിവരെയാണ് ഈ മാസം 12ന് മരിച്ചനിലയില്‍ കണ്ടെത്തിയത്.