കുമളി പോലീസ് സ്റ്റേഷന് പരിസരത്ത് പ്രതിയുടെ ആത്മഹത്യാശ്രമം
Saturday, September 23, 2023 11:32 AM IST
ഇടുക്കി: പോലീസ് സ്റ്റേഷന് പരിസരത്ത് പ്രതിയുടെ ആത്മഹത്യാശ്രമം. കുമളി സ്വദേശി സുരേഷ് ആണ് വിഷം കുടിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഇയാള്‍ അപകടനില തരണം ചെയ്തതായി പോലീസ് അറിയിച്ചു.
കഞ്ചാവ് വില്‍പ്പന, മോഷണം തുടങ്ങിയ കേസുകളിലെ പ്രതിയാണ് സുരേഷ്. കഞ്ചാവ് വില്പന നടക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനേ തുടര്‍ന്ന് ഇന്ന് രാവിലെ കുമളി പോലീസ് ഇയാളുടെ വീട്ടിലെത്തി പരിശോധന നടത്തിയിരുന്നു.
ഇതിന് പിന്നാലെ ഇയാള്‍ സ്റ്റേഷന് മുന്നിലെത്തി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.