കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; കസ്റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടയച്ചു
Tuesday, November 28, 2023 12:39 PM IST
തിരുവനന്തപുരം: ഓയൂരില്‍ നിന്ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ടുപേരെ പോലീസ് വിട്ടയച്ചു. വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് ഇവരെ വിട്ടയച്ചത്.
മൂന്നുപേരെയാണ് ഇന്ന് രാവിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതിൽ ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സ്ഥാപനത്തിന്റെ ഉടമയെയും ജീവനക്കാരനെയുമാണ് വിട്ടയച്ചത്.
കൃത്യത്തിന് ഉപയോഗിച്ച കാർ അല്ല ഇവരുടെ സ്ഥാപനത്തിലേതല്ലെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് ഇവരെ വിട്ടയക്കുന്നത്.
അതേസമയം വാഷിംഗ് കേന്ദ്രത്തിൽ നിന്നും കണ്ടെത്തിയ പണത്തിന്റെ ഉറവിടം തെളിയിക്കണമെന്ന് ഇവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 15 ലക്ഷം രൂപയോളം ഇവിടെനിന്ന് കണ്ടെത്തിയെന്നാണ് വിവരം.
ഇന്ന് രാവിലെ ശ്രീകണ്ഠേശ്വരത്തെ കാര്‍ വാഷിംഗ് സെന്ററുമായി ബന്ധപ്പെടുത്തി നടത്തിയ പരിശോധനയില്‍ രണ്ടു പേരെയും ഒരാളെ ശ്രീകാര്യത്തു നിന്നുമാണ് പിടികൂടിയത്.