തു​ര​ങ്ക​ത്തി​ൽ​നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക്; 40 തൊ​ഴി​ലാ​ളി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്തു, ഒ​രാ​ൾ ചി​കി​ത്സ​യി​ൽ
തു​ര​ങ്ക​ത്തി​ൽ​നി​ന്ന് ജീ​വി​ത​ത്തി​ലേ​ക്ക്; 40 തൊ​ഴി​ലാ​ളി​ക​ളെ ഡി​സ്ചാ​ർ​ജ് ചെ​യ്തു, ഒ​രാ​ൾ ചി​കി​ത്സ​യി​ൽ
Saturday, December 2, 2023 5:00 PM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ര​കാ​ശി​യി​ലെ തു​ര​ങ്ക​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ത്തി​യ 41 തൊ​ഴി​ലാ​ളി​ക​ളി​ൽ നാ​ൽ​പ​തു പേ​രും ആ​ശു​പ​ത്രി വി​ട്ടു. ഋ​ഷി​കേ​ശ് എ​യിം​സി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഉ​ത്ത​രാ​ഖ​ണ്ഡ് സ്വ​ദേ​ശി​യാ​യ ഒ​രാ​ൾ ചി​കി​ത്സ​യി​ൽ തു​ട​രു​ക​യാ​ണ്.

തൊ​ഴി​ലാ​ളി​ക​ൾ പൂ​ർ​ണ ആ​രോ​ഗ്യ​വാ​ന്മാ​രാ​ണെ​ന്ന് എ​യിം​സി​ലെ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. സി​ൽ​ക്യാ​ര തു​ര​ങ്ക​ത്തി​ൽ​നി​ന്നും 17 ദി​വ​സം നീ​ണ്ടു​നി​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ടു​വി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളെ പു​റ​ത്തെ​ത്തി​ക്കു​ന്ന​ത്.


ബ്ര​ഹ്മ​ഖ​ൽ-​യ​മു​നോ​ത്രി ദേ​ശീ​യ​പാ​ത​യി​ൽ സി​ൽ​ക്യാ​ര​യ്ക്കും ദ​ണ്ഡ​ൽ​ഗാ​വി​നും ഇ​ട​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രു​ന്ന തു​ര​ങ്കം ന​വം​ബ​ർ 12 ന് ​പു​ല​ർ​ച്ചെ 5.30നാ​ണ് ത​ക​ന്ന​ത്.

ഉ​ത്ത​രാ​ഖ​ണ്ഡി​ലെ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ ബ​ദ​രീ​നാ​ഥ്, കേ​ദാ​ർ​നാ​ഥ്, ഗം​ഗോ​ത്രി, യ​മു​നോ​ത്രി എ​ന്നി​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന ചാ​ർ​ധാം റോ​ഡ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണു തു​ര​ങ്കം.
Related News
<