കേരളത്തിനു തൊഴിലുറപ്പിന്റെ പണം നൽകാനില്ലെന്ന് കേന്ദ്രം
Tuesday, December 5, 2023 5:37 PM IST
ന്യൂഡൽഹി: തൊഴുലുറപ്പ് വിഹിതമായി കേരളത്തിന് ഇനി പണം നൽകാനില്ലെന്ന് കേന്ദ്രമന്ത്രി സാധ്വി നിരഞ്ജൻ ജ്യോതി. പാർലമെന്റിൽ കെ. മുരളീധരൻ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു.
തൊഴിലുറപ്പ് പദ്ധതി വിഹിതമായി 2020 മുതൽ 2023 വരെയുള്ള കാലയളവിലെ മുഴുവൻ തുകയും കേരളത്തിനു നൽകി.
2020-21 ൽ 4286.77 കോടി രൂപയും 2021-22 ൽ 3551.93 കോടിയും 2022-23 ൽ 3818.43 കോടി രൂപയും നൽകിയതായി കേന്ദ്രമന്ത്രി വ്യക്തമാക്കി.