താമരശേരി ചുരത്തില്‍ കടുവയിറങ്ങി
Thursday, December 7, 2023 8:47 AM IST
കോഴിക്കോട്: താമരശേരി ചുരത്തില്‍ കടുവയിറങ്ങി. ചുരം ഒന്‍പതാം വളവിനു താഴെയാണ് കടുവയിറങ്ങിയത്. പുലര്‍ച്ചെ രണ്ടോടെ ലോറി ഡ്രൈവറാണ് കടുവയെ കണ്ടത്.
വനംവകുപ്പ് നടത്തിയ പരിശോധനയില്‍ കടുവയെ കണ്ടെത്താനായില്ല. കടുവ വനത്തിലേക്ക് പോയെന്ന് വനംവകുപ്പ് അറിയിച്ചു.