കാഹളം മുഴക്കുന്ന പുരുഷനായി ശരത് പവാർ, പുതിയ ചിഹ്നം അനുവദിച്ചു
Friday, February 23, 2024 6:39 AM IST
മുംബൈ: എൻസിപി ശരത്ചന്ദ്ര പവാർ വിഭാഗത്തിന് പുതിയ തെരഞ്ഞടുപ്പ് ചിഹ്നം അനുവദിച്ചു. കാഹളം മുഴക്കുന്ന പുരുഷനാണ് പുതിയ ചിഹ്നം.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിനെ പുതിയ ചിഹ്നത്തിൽ നേരിടുമെന്ന് ശരത് പവാർ വിഭാഗം നേതാക്കൾ അറിയിച്ചു.
എൻസിപിയുടെ ഔദ്യോഗിക ചിഹ്നമായ ക്ലോക്കും പാർട്ടിയുടെ പേരും തെരഞ്ഞെടുപ്പ് കമ്മീഷൻ അജിത് പവാർ പക്ഷത്തിന് അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ശരത് പവാർ പക്ഷത്തിന് പുതിയ ചിഹ്നം അനുവദിച്ചത്.