പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം
Thursday, April 18, 2024 5:51 AM IST
കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദില്‍ രാമനവമി ആഘോഷത്തിനിടെ സ്ഫോടനം. ശക്തിപുര്‍ മേഖലയിലാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ മുര്‍ഷിദാബാദ് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
ബോംബ് സ്ഫോടനമാണോ എന്നതില്‍ വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സ്ഫോടനമുണ്ടായത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
അതേസമയം ശക്തിപുര്‍ മേഖലയില്‍ രാമനവമി ആഘോഷത്തിനിടെയുണ്ടായ കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.