ആളില്ലാത്ത വീട് കുത്തിത്തുറന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വസ്തുക്കൾ കവർന്നു
Wednesday, May 29, 2024 6:28 AM IST
തിരുവനന്തപുരം: ആളില്ലാത്ത വീട് കുത്തിതുറന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വ്തുക്കൾ കവർന്നു. തിരുവല്ലം ചിത്രാജ്ഞലി റോഡിന് സമീപം ഹക്കീം തറവാട്ടിൽ സയ്യദ് യൂസഫിന്റെ വീട്ടിലാണ് മോഷണം.
അലമാരയിൽ സൂക്ഷിച്ചിരുന്ന അഞ്ചുപവന്റെ മാല, ഒന്നര ലക്ഷം രുപ വിലവരുന്ന റാഡോ വാച്ച്, 18000 രൂപ എന്നിവ മോഷ്ടാക്കൾ കവർന്നു.
എട്ടുദിവസമായി സയ്യദും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് വീട്ടിൽ തിരിച്ച് എത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.